1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരേയുള്ള മരുന്ന് പരീക്ഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം. നാല് തരത്തിലുള്ള പരീക്ഷണാര്‍ഥത്തിലുള്ള ചികിത്സകള്‍ 3200പേരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് മെഡിക്കല്‍ റിസര്‍ച്ച്.

റെംഡെസിവിര്‍ , റിട്ടോനാവിര്‍/ ലോപിനാവിര്‍ , റിട്ടോനാവിര്‍/ ലോപിനാവിര്‍+ ഇന്റര്‍ഫെറോണ്‍ ബീറ്റ, ഹൈട്രോക്‌സി ക്ലോറോക്വിന്‍ എന്നീ നാലുതരം മരുന്നുകളുപയോഗിച്ചുള്ള ചികിത്സാ രീതിയാണ് പരീക്ഷിക്കുന്നത്. ഡിസ്‌കവറി എന്നാണ് ഈ ഉദ്യമത്തിന് ഇവര്‍ പേരിട്ടിരിക്കുന്നത്.

ബെല്‍ജിയം, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ലക്‌സംബര്‍ഗ്, സ്‌പെയിന്‍ നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള 3200 പേരാണ് പരീക്ഷണത്തിന് വിധേയരാവുന്നത്. കോവിഡ് ബാധ സ്ഥിരീച്ചവരാണിവര്‍. ഇതില്‍ 800 പേര്‍ ഫ്രാന്‍സില്‍ നിന്ന് മാത്രമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.