1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2017

റോയി മാത്യു: യുകെയില്‍ ഉള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമം (IJS) വഴി കഴിഞ്ഞ അഞ്ചു വര്‍ഷമായി എല്ലാ വര്‍ഷവും ചാരിറ്റി നടത്തി വരുന്നു. ഈ വര്‍ഷത്തെ ക്രസ്തുമസ് ചാരിറ്റി 2,772.50 പൗണ്ട് സമാഹരിക്കാന്‍ കഴിഞ്ഞു. ഇതു കുടാതെ ഈ വര്‍ഷം പെട്ടന്നുണ്ടായ ജോസിയുടെ മരണത്തോsനു ബെദ്ധിച്ച് നടത്തിയ ചാരിറ്റില്‍ 4,763.25 നാലു ദിവസം കൊണ്ട് കളക്ട് ചെയ്യുവാന്‍ സാധിച്ചു.

അങ്ങനെ മൊത്തം ഈ വര്‍ഷം 7,445.81 കള്ക്ട് ചെയ്തു. ഇടുക്കി ജില്ലാ സംഗമം യു.കെയുടെ 2016ലെ ചാരിറ്റി യില്‍ കിട്ടിയ ഈ തുക രണ്ടു കുടുംബങ്ങള്‍ക്കായാണ് നല്കുന്നത് ഇതില്‍ ആദ്യത്തെ കുടുംബാമായ ജയ്‌മോന്‍ 15 വര്‍ഷമായി കട്ടിലില്‍ നിന്നും പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ വയ്യാത്തവിധം നട്ടെല്ല് ഡിസ്‌ക്കുകള്‍ അകന്നുമാറി തളര്‍ന്നുകിടക്കുന്നൂ. ഇദ്ദേഹത്തിന്റെ ഇടുക്കി കാമക്ഷിയിലെ വീട്ടില്‍ കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ശ്രി ടി എസ് അഗസ്റ്റിന്‍ 1,15,751,.88 രൂപയുടെ ചെക്ക് 23012016 ന് കൈമാറി.

കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ശ്രി ടി എസ് അഗസ്റ്റിനോടെപ്പം വാര്‍ഡ് മെമ്പറന്‍മാരായ വി കെ ജനാര്‍ദ്ധനന്‍, ജോയി തോമസ് കാറ്റുപാലം ,പഞ്ചായത്ത് വികസന സമതി സ്റ്റാന്‍ഡിംഗ് കമ്മറ്റിചെയര്‍മാന്‍ ശ്രിമതി ഓമന ശിവന്‍ കുട്ടി ,പഞ്ചായത്ത് ക്ഷേമകാര്യ വകുപ്പ് കമ്മറ്റി ചെയര്‍മാന്‍ ശ്രിമതി ഷൈനി ബാബുതങ്കമണി ,കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റിന്‍ എന്നിവരും ഉണ്ടായിരുന്നു. തങ്ങളുടെ ജന്മാനാടിനെ കുറിച്ച് ഓര്‍ത്ത് നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന കുടുംബത്തിനോ, സമൂഹത്തിനോ തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ ഒരു നിമിഷമാണ്.

പലതുള്ളി പെരുവെള്ളം എന്ന പഴഞ്ചൊല്ലുപോലെ നിങ്ങള്‍ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് നമ്മുടെ സംഗമത്തിന്റെ വിജയവും ശക്തിയും. ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു. ഇടുക്കി ജില്ലക്കാരുടെ ഈ കൂട്ടായ്മക്കും ഇതില്‍ പങ്കാളികള്‍ ആയവരെയും സ്മരിക്കുകയും ഈ കൂട്ടായ്മ നമ്മുടെ നാടിനു നല്ല മാതൃക ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി കളക്ഷന്‍ വന്‍ വിജയകരമാക്കുവാന്‍ സഹകരിച്ച യുകെയില്‍ ഉള്ള മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും, കഴിഞ്ഞ രണ്ടു ചാരിറ്റി യുടെയും വിശദവിവരങ്ങള്‍ ജനങ്ങളില്‍ എത്തിച്ച എല്ലാ ഓണ്‍ലൈന്‍ മാധ്യമത്തിനും ഓരോ മലയാളിക്കും ഇടുക്കിജില്ലക്കാരനും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ നന്ദി അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.