1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2016

സ്വന്തം ലേഖകന്‍: ഇറോം ശര്‍മിള പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു, അടുത്ത മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇംഫാലില്‍ നടന്ന ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ‘പീപ്പിള്‍ റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലൈന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിക്കുമെന്നും താന്‍ മത്സര രംഗത്ത് ഉണ്ടാകുമെന്നും ഇറോം വ്യക്തമാക്കി.

സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന ‘അഫ്‌സ്പ’ നിയമത്തിനെതിരെ 16 വര്‍ഷക്കാലമായി നടത്തിയ വന്ന ഐതിഹാസിക ഉപവാസ സമരം ഓഗസ്റ്റ് 9 നാണ് ഇറോം ശര്‍മിള അവസാനിപ്പിച്ചത്. മണിപ്പൂരിന്റെ മുഖ്യമന്ത്രിപദമാണ് ലക്ഷ്യമെന്നും അതിനായി താന്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുമെന്നും സമരം അവസാനിപ്പിക്കവേ ഇറോം ശര്‍മിള വ്യക്തമാക്കിയിരുന്നു.

മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമായി യോജിപ്പിനില്ലെന്നും അവര്‍ പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉപദേശം സ്വീകരിക്കുമെന്നും തന്റെ ലക്ഷ്യത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുക ഭരണത്തിലേറിയ ശേഷമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.