1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2017

സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വന്‍ സന്നാഹങ്ങളുമായി ഇസ്രയേല്‍, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രി വരുന്നതായി വിശേഷണം. നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചത് ഇസ്രയേല്‍ പത്രമായ ദി മേക്കറാണ്. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദിക്ക് വന്‍ സ്വീകരണമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത് എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഉണരൂ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രി വരുന്നു’ എന്നാണ് പത്രം മോദിയെ പ്രശംസിച്ചിരിക്കുന്നത്. ഇന്ത്യന്‍ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇസ്രയേലിലെത്തിയ യുഎസ് പ്രസിഡന്റ് ട്രംപിനെ വരവേറ്റത് വലിയ പ്രതീക്ഷകളോടെയായിരുന്നു എന്നാല്‍ അദ്ദേഹം നിരാശപ്പെടുത്തി.

എന്നാല്‍ ആദ്യമായി എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ അതിനേക്കാള്‍ പ്രാധാന്യത്തോടെ സ്വീകരിക്കണമെന്നും പത്രം പറയുന്നു. ജൂലയ് 4നാണ് മോദിയുടെ ത്രിദിന ഇസ്രയേല്‍ സന്ദര്‍ശനം. ജൂലൈ 5ന് ടെല്‍ അവീവില്‍ മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നാലായിരത്തോളം ഇന്ത്യന്‍ വംശജര്‍ പങ്കെടുക്കും. ഇസയേലുമായി 40 മില്യണ്‍ ഡോളറിന്റേതടക്കം വിവിധ കരാറുകളില്‍ ഒപ്പിടും. മോദിക്കായി പ്രത്യേക വിരുന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഒരുക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.