1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2015

ആറാമത് കോതനല്ലൂര്‍ സംഗമം സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍ സ്റ്റോക്ക് ഓണ്‍ ട്രന്റില്‍ നടക്കും. കുടുംബസമേതം ഫാം ഹൗസില്‍ അടച്ചുപൊളിക്കുന്നതിനായുള്ള തയാറെടുപ്പിലാണ് യുകെയിലെ കോതനല്ലൂര്‍ നിവാസികള്‍. 18ന് വൈകിട്ട് ഒത്തുകൂടി ഞായറാഴ്ച വൈകുന്നേരംവരെ സൗഹൃദം പങ്കിട്ടും വിവിധ കലാപരിപാടികളും മത്സരങ്ങളുമായി സംഘമ പരിപാടികള്‍ ആഘോഷമാക്കി മാറ്റുóതിനായുള്ള തയാറെടുപ്പിലാണ് കമ്മിറ്റിയംഗങ്ങള്‍.

പ്രവാസിയായി ജീവിക്കുമ്പോഴും പിറന്ന മണ്ണിനോടുള്ള സ്‌നേഹവും സൗഹൃദവും കാക്കുന്നതിനും ബന്ധുമിത്രാദികളെയും നാട്ടുകാരെയും ഒക്കെ കണ്ടുമുട്ടി സൗഹൃദം പങ്കിടുന്നതിനുമായുള്ള സംഗമ പരിപാടികളില്‍ മുന്‍വര്‍ഷങ്ങളില്‍ ഒട്ടേറെ കുടുംബങ്ങള്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ജനറല്‍ ബോഡിയുടെ തീരുമാനപ്രകാരമാണ് ഇക്കുറി മൂന്നു ദിവസങ്ങളിലായി വിപുലമായി നടത്തുന്നത്. കോതനല്ലൂരിലും പരിസരപ്രദേശങ്ങളില്‍നിന്നുമായി യുകെയിലേക്ക് കുടിയേറിയിരിക്കുന്ന എല്ലാവര്‍ക്കും സംഗമ പരിപാടികളില്‍ പങ്കെടുക്കാം. വര്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ഉടന്‍ ബന്ധപ്പെട്ട് മാര്‍ച്ച് എട്ടാം തീയതിക്ക് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഗമം കമ്മിറ്റി പ്രസിഡന്റ് മാത്യു പുളിയോരം അറിയിച്ചു.

സന്തോഷ് ചെറിയാന്‍ (സെക്രട്ടറി) 0740385651
ബിജു മാത്യു (പി.ആര്‍.ഒ.) 07903757122

കോതനല്ലൂര്‍ സംഗമത്തിനു നവനേതൃനിര

സ്റ്റോക്ക് ഓണ്‍ ട്രന്റില്‍ നടക്കുന്ന ആറാമത് കോതനല്ലൂര്‍ സംഗമം അതിവിപുലമായി നടത്തുന്നതിനു പുതിയ കമ്മിറ്റി നിലവില്‍ വന്നു. കേംബ്രിഡ്ജില്‍ നടന്ന അഞ്ചാമത് സംഗമം ജനറല്‍ബോഡിയിലാണ് പുതിയ ഭാരവാഹികളെ ഐകകണ്‌ഠേന തെരഞ്ഞെടുത്തത്. മാത്യു പുളിയോരം (പ്രസിഡന്റ്), സന്തോഷ് ചെറിയാന്‍ (സെക്രട്ടറി), ബിന്‍സി റോജി (വൈസ് പ്രസിഡന്റ്), ജിന്റോ മാത്യു (ജോയിന്റ് സെക്രട്ടറി), മഞ്ജു ബിനോയി (ട്രഷറര്‍), ബിജു മാത്യു (പി.ആര്‍.ഒ.) എന്നിവരെ തെരഞ്ഞെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.