1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2017

സാബു കാക്കാശേരി: ‘നിങ്ങളോട് ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വിന്‍. അവരുടെ ജീവാവസാനം ഓര്‍ത്തു, അവരുടെ വിശ്വാസം അനുകരിപ്പിന്‍ ‘(എബ്രാ. 13:7). പരിശുദ്ധനായ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കിസ് ബാവയുടെ, 85മത് ദുക്‌റോനോ പെരുന്നാള്‍, 2017 ഫെബ്രുവരി 19ന് ഞായറാഴ്ച, ബിര്‍മിങ്ഹാം സെന്റ്. ജോസഫ് യാക്കോബായ പള്ളിയില്‍, ഇടവക വികാരിയായ Fr.അനീഷ് കവലയിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. രാവിലെ 11 മണിയ്ക്ക് പെരുന്നാള്‍ കൊടിയേറ്റ്, തുടര്‍ന്ന് പ്രഭാത നമസ്‌കാരം, വി. കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ , പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച വിളമ്പു, സമാപന പ്രാര്‍ത്ഥന. ഇതാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ പരുപടികള്‍. വിശ്വാസികള്‍ എല്ലാവരും നേര്‍ച്ച കാഴ്ചകളോട് കൂടി കടന്നുവന്നു അനുഗ്രഹം പ്രാപിക്കണം എന്ന് പള്ളിയ്ക്ക് വേണ്ടി അറിയിയ്ക്കുന്നു.

പള്ളിയുടെ വിലാസം,

All Saints Church, Burcote Lane, Bromrsgrove, B60 1AD

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.