1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

NHS ലെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പള വര്‍ദ്ധന വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്സസ് യൂണിയനും സമരത്തിലേക്ക്

സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടയില്‍, എന്‍ എച്ച് എസ്സിനെ പ്രശ്നത്തിലാക്കികൊണ്ട് നഴ്സസ് യൂണിയനും സമരത്തിലേക്ക് . ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്‍ എച്ച് എസ്സ് പേയ് റിവ്യു ബോര്‍ഡ് വൈകിക്കുന്നതിനാലാണിത്. പുതിയതായി നിയമിക്കപ്പെട്ട യു കെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി, വിക്ടോറിയ ആറ്റ്കിന്‍സ് പേയ് റിവിഷന്‍ ബോര്‍ഡിനുള്ള കത്ത് …

ഇയു അതിർത്തികളിൽ EES സംവിധാനം അടുത്ത വർഷം; യാത്രക്കാർ ബയോമെട്രിക്ക് വിവരങ്ങൾ നൽകണം

സ്വന്തം ലേഖകൻ: ഇയു അതിർത്തികളിൽ ഇഇഎസ് സംവിധാനം അടുത്ത വർഷം. ഇതോടെ 2024 ഒക്ടോബര്‍ 6 ന് ഇഇഎസ് സമാരംഭിക്കും. ഫോക്സ്റേറാണിനെ കാലെയ്സുമായി ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ റെയില്‍വേ ടണലായ യൂറോടണല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളും അംഗരാജ്യങ്ങളും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 2024 ല്‍ വേനല്‍ക്കാലത്ത് നടക്കാനിരിക്കുന്ന പാരിസ് ഒളിംപിക്സ് അവസാനിച്ചതിന് ശേഷം …

NHS വെയിറ്റിംഗ് ലിസ്റ്റ്: നഴ്‌സു മാരുടെയും ഡോക്ടര്‍മാരു ടെയും സമരത്തെ പഴിചാരി യുകെ ഹെൽത്ത് സെക്രട്ടറി

സ്വന്തം ലേഖകൻ: വിന്റര്‍ സീസണ്‍ എന്‍എച്ച്എസിനെ സംബന്ധിച്ച് ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ്. എന്‍എച്ച്എസില്‍ വിന്റര്‍ പ്രതിസന്ധി ഒഴിവാക്കാനാണ് പ്രഥമ മുന്‍ഗണന നല്‍കുന്നതെന്ന് വിക്ടോറിയ ആറ്റ്കിന്‍സ് വ്യക്തമാക്കി. സീസണിന് ആവശ്യമായ പ്ലാനിംഗ് മുന്‍കൂട്ടി വളരെ നേരത്തെ തന്നെ ആരംഭിച്ചതും ഇതിന് വേണ്ടിയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി പറയുന്നു. നിലവിലുള്ളതിനേക്കാള്‍ 5000 അധികം …

എംവിഡി Vs റോബിൻ: ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് മരവിപ്പിച്ച് ഹൈക്കോടതി; പിഴയിട്ട് വിടണം

സ്വന്തം ലേഖകൻ: റോബിന്‍ ബസിന്റെ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി 18 വരെ ഹൈക്കോടതി മരവിപ്പിച്ചു. ബസ്സുടമയായ കോഴിക്കോട് സ്വദേശി കിഷോര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ വിശദീകരണത്തിന് സര്‍ക്കാര്‍ സമയം തേടി. ഹര്‍ജികള്‍ 18 -ന് പരിഗണിക്കാനിരികെ റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് മരവിപ്പിച്ചു എന്നാല്‍, റോബിന്‍ …

NHS സമരപരമ്പരകൾക്ക് ശമനം? ഡോക്ടർമാർക്ക് 20% വരെ വേതന വർദ്ധനവ്; നഴ്സുമാർക്ക് അവഗണന

സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും മാസങ്ങളായി എൻഎച്ച്എസ് ഇംഗ്ലണ്ടിലെ സീനിയർ ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന സമരം ഒടുവിൽ ഫലംകാണുന്നു. ഇംഗ്ലണ്ടിലെ കൺസൾട്ടന്റുമാർക്ക് പുതുക്കിയ സ്കെയിലിൽ ശമ്പള വർദ്ധനവ് സർക്കാർ തിങ്കളാഴ്ച്ച ഓഫർചെയ്തു. ഇതനുസരിച്ച് 20%വരെ വേതനവർദ്ധനവ് വിവിധ തസ്‌തികകളിലെ ഡോക്ടർമാർക്ക് ലഭിക്കും. തിങ്കളാഴ്ച പ്രഖ്യാപിച്ച വേതന വർദ്ധനവ് സ്കെയിൽ അംഗീകരിക്കാൻ, ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ …

റോബിൻ ബസ് Vs എംവിഡി: ആദ്യദിനം 4 തടയൽ, 8 സ്വീകരണം; രണ്ടാം ദിനവും തടഞ്ഞ് പരിശോധന

സ്വന്തം ലേഖകൻ: മോട്ടോർ വാഹന വകുപ്പിട്ട പിഴ അടയ്ക്കില്ലെന്ന് റോബിൻ ബസുടമ ഗിരിഷ്. ‘റോബിൻ’ ബസിന് മുന്നിലുള്ള കെഎസ്ആ‍ർടിസി സർവീസ് നടത്തുന്നത് നിയമ വിരുദ്ധമാണ്. അർബൻ സർവീസിന് അനുവദിച്ച കെഎസ്ആർടി ബസാണിത്. പത്തനംതിട്ടയിൽ മാത്രമേ ഓടാൻ അനുമതിയുള്ളൂ. ആ ബസാണ് അന്തർസംസ്ഥാന സർവീസ് നടത്തുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്നും ഗിരീഷ് പറഞ്ഞു. …

NHS ഇംഗ്ലണ്ടിൽ 10000 ത്തോളം ഡോക്ടർമാരുടെ കുറവ്; വിദേശികളായ ഡോക്ടര്‍മാര്‍ അനിവാര്യമെന്ന് ജിഎംസി

സ്വന്തം ലേഖകൻ: യുകെയില്‍ വിദേശികളായ ഡോക്ടര്‍മാര്‍ അനിവാര്യമെന്ന് ജിഎംസി; തദ്ദേശീയരായ ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതിനുളള പദ്ധതികളുണ്ടെങ്കിലും അവ ഫലവത്താകാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് റെഗുലേറ്റര്‍ പറയുന്നു. യുകെയില്‍ തദ്ദേശീയരായ കൂടുതല്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനുളള ത്വരിതഗതിയിലുളള പദ്ധതികളാരംഭിച്ചിട്ടുണ്ടെങ്കിലും വിദേശത്ത് പരിശീലനം നേടിയ വിദേശികളായ ഡോക്ടര്‍മാര്‍ ഇവിടുത്തെ ഹെല്‍ത്ത് സിസ്റ്റത്തിന് അനിവാര്യമാണെന്ന് ഓര്‍മിപ്പിച്ച് റെഗുലേറ്ററായ ദി ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ (ജിഎംസി) …

കോവിഡ്, ഫ്ലൂ ആശങ്കകൾ ഇല്ലാതെ മഞ്ഞുകാലത്തെ വരവേൽക്കാൻ ഒരുങ്ങി NHS

സ്വന്തം ലേഖകൻ: ഒക്ടോബർ അവസാനത്തോടെ ബ്രിട്ടൻ വിന്റർ ടൈമിലേക്ക് കടന്നു. രാജ്യത്തെ ഏറ്റവുംവലിയ ആഘോഷമായ ക്രിസ്മസ് – ന്യൂ ഇയർ സീസണെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങളും കച്ചവടക്കാരും. യുകെ ആരോഗ്യമേഖലയുടെ നട്ടെല്ലായ എൻഎച്ച്എസ് ആകട്ടെ മഞ്ഞുകാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലും. മലയാളി നഴ്സുമാർ അടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാർ എൻഎച്ച്എസിന്റെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ പലവിധ തസ്തികകളിൽ ജോലിചെയ്യുന്നു. എൻഎച്ച്എസിനെ …

ഹിരോഷിമയില്‍ വര്‍ഷിച്ചതിനെക്കാള്‍ 24 മടങ്ങ് ശക്തിയുള്ള അണുബോംബ് US നിര്‍മിക്കുന്നു?

സ്വന്തം ലേഖകൻ: ജപ്പാനിലെ ഹിരോഷിമയില്‍ 1945-ല്‍ വര്‍ഷിച്ചതിനെക്കാള്‍ 24 മടങ്ങ് പ്രഹരശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മിക്കുന്നതായി വെളിപ്പെടുത്തല്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ന്യൂസ്‌വീക്ക് റിപ്പോര്‍ട്ടുചെയ്തു. മോസ്‌കോ നഗരത്തില്‍ ഈ ബോംബ് വര്‍ഷിച്ചാല്‍ 3,00,000-ലധികം പേര്‍ കൊല്ലപ്പെടുമെന്നാണ് വെളിപ്പെടുത്തല്‍. കടുപ്പമേറിയ സൈനിക ദൗത്യങ്ങള്‍ മുന്നില്‍ക്കാണ്ടാണ് ബോംബ് വികസിപ്പിക്കുന്നത് എന്നാണ് വിവരം. ബോംബ് വര്‍ഷിക്കുന്ന സ്ഥലത്തിന്റെ …

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന; യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്ന് KSEB

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച ഉത്തരവ് വൈകിട്ട് പുറപ്പെടുവിക്കും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെയർമാൻ ടി.കെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഈ സാമ്പത്തിക വർഷം യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. …