1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2017

 

സ്വന്തം ലേഖകന്‍: ജോലിക്ക് ഇന്ത്യന്‍ പൗരന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് സൗദി കമ്പനിയുടെ പരസ്യം, കമ്പനിക്കെതിരെ അന്വേഷണം. എഞ്ചിനിയര്‍ ജോലിക്ക് ഇന്ത്യന്‍ പൗരന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നുള്ള പരസ്യത്തിന് എതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സൗദി തൊഴില്‍ സാമുഹിക വികസന മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പരസ്യം അസ്വീകാര്യമാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സാമുഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം പരസ്യങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നും അന്വേഷിച്ച് വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബ് അല്‍ ഖൈല്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സൗദി സ്വദേശികള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
പരസ്യത്തില്‍ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനി ശാഖകളില്‍ 2600 ഡോളര്‍ മുതല്‍ 8000 ഡോളര്‍ വരെയുള്ള ശമ്പളത്തിനാണ് ജോലി വാഗ്ദ്ധാനം ചെയ്തിരുന്നത്.

പരസ്യം സ്വദേശികളുടെ ഇടയില്‍ വ്യാപക പ്രതിഷേധത്തിനു കാരണമായതോടെയാണ് തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് എന്ന വിശദീകരണവുമായി മന്ത്രാലയ വക്താവ് രംഗത്തെത്തിയത്. യോഗ്യരായ സ്വദേശികള്‍ ഉള്ളപ്പോള്‍ അവരെ അവഗണിക്കുന്നതു വിവേചനമാണെന്നു സൗദി സ്വദേശികള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.