1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2015


സാബു ചുണ്ടക്കാട്ടില്‍

ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റങെ സ്വര്‍ഗാരോഹണ തിരുന്നാളിന്റെ ഭാഗമായി അടുത്ത ശനിയാഴ്ച്ച ഡോ ജോസഫ് പാലയ്ക്കല്‍ നയിക്കുന്ന സെമിനാര്‍ നടക്കും. സീറോ മലബാര്‍ സഭയുടെയും മാര്‍ത്തോമാ ക്രിസ്ത്യാനികളുടെയും ചരിത്രവും പാരമ്പര്യവും എന്ന വിഷയത്തിലാണ് സെമിനാര്‍. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണി വരെയാണ് സെമിനാര്‍. ഡോക്യുമെന്ററി പ്രദര്‍ശനവും ചിത്ര പ്രദര്‍ശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ചയാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറുന്നത്. വൈകുന്നേരം 6.30ന് സാല്‍ഫോഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റം നടത്തും. തുടര്‍ന്ന് ദിവ്യബലിയും പ്രസിദേന്തി വാഴിക്കലും നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.