1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2015

ഒപ്പത്തിനൊപ്പം പൊരുതിയ പാലക്കാടും കോഴിക്കോടും ഒടുവിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സംയുക്ത ജേതാക്കളായി. ഇരുവരും 916 പോയിന്റ് വീതം നേടി. അവസാന നിമിഷം വരെ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

ഉച്ചവരെ പാലക്കാടായിരുന്നു മുന്നിൽ. എന്നാൽ അവസാനഘട്ട മത്സരങ്ങളുടെ ഫലം വന്നതോടെ കോഴിക്കോട് ഒപ്പമെത്തി. തുടർച്ചയായ ഏഴാം കിരീടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനക്കാരായിരുന്നു പാലക്കാട്.

ഇത്തവണ തൃശൂർ രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. മികച്ച സ്കൂളിനുള്ള കിരീടം ഹൈസ്കൂൾ വിഭാഗത്തിൽ ആലത്തൂർ ഗുരുകുലം എച്ച്. എസ്. എസും, ഹയർസെക്കഡറി വിഭാഗത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് എച്ച്. എസ്. എസും നേടി.

സംസ്കൃതോൽസവത്തിൽ കോഴിക്കോട്, തൃശൂർ, ഏറണാകുളം, കണ്ണൂർ ജില്ലകൾ കിരീടം പങ്കിട്ടു. അറബിക് സാഹിത്യോൽസവത്തിൽ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, ആലപ്പുഴ, വയനാട് ജില്ലകൾ തുല്യ പോയിന്റോടെ ചാമ്പ്യന്മാരായി. 117 പവന്റെ സ്വർണകപ്പാണ് ജേതാക്കൾക്കുള്ള സമ്മാനം. അടുത്ത സംസ്ഥാന സ്കൂൾ കലോൽസവം എറണാകുളത്ത് നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.