1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2010


തനിക്ക് ഒരു കാമുകനുണ്ടെന്ന് നടി അനുഷ്‌ക. ഒരു പ്രമുഖ ടെലിവിഷന്‍ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനുഷ്‌ക ഇക്കാര്യം തുറന്നു പറഞ്ഞത്.
ഒരാളുമായി തനിക്ക് പ്രണയബന്ധമുണ്ടെന്നും  വിവാഹം രണ്ടുവര്‍ഷത്തിനുശേഷം ഉണ്ടാകുമെന്നും അനുഷ്‌ക വെളിപ്പെടുത്തി. എന്നാല്‍ആളാരാണെന്ന് താരം പറഞ്ഞിട്ടില്ല. സമയമാകുമ്പോള്‍ആളുടെ പേര് താന്‍വെളിപ്പെടുത്തുമെന്നാണ് അനുഷ്‌ക പറഞ്ഞത്.
ഡോക്ടര്‍മാരുടേയും എഞ്ചിനിയര്‍മാരുടേയും കുടുംബമാണ് അനുഷ്‌കയുടേത്. എന്നാല്‍തന്റെ കുടുംബം വ്യക്തിയുടെ ജോലിയേക്കാള്‍പ്രധാന്യം നല്‍കുന്നത് സ്വഭാവത്തിനാണെന്നാണ് അനുഷ്‌ക പറയുന്നത്‌.
അതിനിടെ പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയ ശേഷം അനുഷ്‌കയുടെ കാമുകനെ കുറിച്ചുള്ള വാര്‍ത്തകള്‍പ്രചരിച്ചു തുടങ്ങി. ഒരു പ്രമുഖ തമിഴ് സിനിമാതാരവുമായി ചുറ്റിപറ്റി പ്രചരണങ്ങള്‍നടക്കുന്നുണ്ട്. എന്നാല്‍അനുഷ്‌കയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു വ്യവസായിയുടെ മകനാണ് കാമുകന്‍എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.
അരുന്ധതി എന്ന തെലുങ്ക് ചിത്രത്തിലൂടെ തെന്നിന്ത്യന്‍സിനിമാസ്വാദാകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുഷ്‌ക. അനുഷ്‌കയുടേതായി മൂന്ന് ചിത്രങ്ങള്‍അടുത്തവര്‍ഷമാദ്യമുണ്ടാകും.ചിമ്പു നായകനാകുന്ന വാനം, വിക്രം നായകനായ ദൈവമകന്‍, കൂടാതെ ഉലകനായകന്‍കമലിനൊപ്പം തലൈവന്‍ഇരുക്കിറേല്‍എന്ന ചിത്രത്തിലും അനുഷ്‌കയാണ് നായിക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.