1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2011

പ്രകാശ് ഝായുടെ ‘ആരക്ഷണ്‍’ പഞ്ചാബില്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞു. സംസ്ഥാന സ്‌ക്രീനിംഗ് കമ്മിറ്റി ചിത്രം കണ്ട് റിപ്പോര്‍ട്ട് നല്‍കുന്നതുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 12നാണ് ചിത്രം റീലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ദളിത് വിരുദ്ധ മനോഭാവം പ്രചരിപ്പിക്കുന്ന ചിത്രമാണെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രദര്‍ശനം തടഞ്ഞത്.

ചിത്രത്തില്‍ അവിടിവിടെ കാണുന്ന ദളിത് വിരുദ്ധ കാഴ്ചപ്പാട് മാറ്റിയില്ലെങ്കില്‍ മഹാരാഷ്ട്രയിലെ തിയ്യേറ്ററുകളില്‍ ചിത്രം കാണിക്കാനാവില്ലെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ദളിത് വിരുദ്ധ ചിത്രമായി നാഷണല്‍ കമ്മിഷന്‍ ഓഫ് ഷെഡ്യൂല്‍ഡ് കാസ്റ്റ്‌സും ആരക്ഷണിനെ പ്രഖ്യാപിച്ചിരുന്നു

റിലീസിന് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ഒരു പാനലിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരം നേടിയാല്‍ മാത്രമേ ആരക്ഷണ്‍ തിയേറ്ററുകളില്‍ കളിക്കാന്‍ അനുവദിക്കൂ എന്നായിരുന്നു ദളിത് സംഘടനകളുടെ നിലപാട്. എന്നാല്‍ ഏതെങ്കിലും ഒരു പാനലിന് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പ്രകാശ് ഝാ തയ്യാറായിട്ടില്ല.

അമിതാഭ് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, ദീപികാ പദുക്കോണ്‍ തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടമാണ് ആരക്ഷണില്‍ കാഴ്ചവച്ചിരിക്കുന്നത്. . ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ സംവരണത്തേക്കുറിച്ചാണ് ചിത്രം പറയുന്നത്. സെയ്ഫ് ഒരു ദളിത് അധ്യാപകനായാണ് അഭിനയിക്കുന്നത്.

പ്രകാശ് ഝായുടെ ആദ്യചിത്രം രാജ്‌നീതി ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. വിവാദത്തിന്റെ കാര്യത്തിലും ചിത്രം മുന്‍പന്തിയായിലായിരുന്നു. സോണിയാ ഗാന്ധി ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാരുമായി സാദൃശ്യമുള്ള കഥാപാത്രങ്ങളായിരുന്നു രാജ്‌നീതിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.