1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2011

അമീര്‍ഖാന്‍ നായകനാകുന്ന ധൂം -3ലൂടെ ബോളിവുഡിന് ഒരു പുതുമുഖ നായികയെ ലഭിക്കും. ധൂം-3ല്‍ നായിക ഒരു പുതുമുഖമായിരിക്കുമെന്ന് നിര്‍മ്മാതാവ യഷ് രാജ് വ്യക്തമാക്കി കഴിഞ്ഞു.

ബോളിവുഡിലെ താര റാണിമാരായ കത്രീന കൈഫ്, ദീപിക പഡുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ പേരാണ് ധൂം-3 ലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പുതുമുഖം മതിയെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.

ചിത്രത്തിന്റെ സംവിധായകനായ വിജയ് കൃഷ്ണ ആചാര്യ നടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അമീറിനെ കൂടാതെ അഭിഷേക് ബച്ചന്‍, ഉദയ് ചോപ്ര എന്നിവരും ചിത്രത്തിലുണ്ട്.

ബോളിവുഡില്‍ നിരവധി പുതുമുഖ താരങ്ങളെ സംഭാവന ചെയ്തതാണ് യാഷ് രാജ് ഫിലിംസ്. അനുഷ്‌ക ശര്‍മ, രണ്‍വീര്‍ സിംഗ്, പരിണീതി ചോപ്ര, ശ്രദ്ധ കൗര്‍, ഷാന്‍ പദംസി എന്നിവര്‍ അതില്‍ ചിലത് മാത്രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.