1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2011

മുംബൈ: നീരജ് ഗ്രോവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കന്നട നടി മരിയ സുസൈരാജിന്റെ പത്രസമ്മേളനം അലങ്കോലമായി. നീരജിന്റെ സുഹൃത്തുക്കള്‍ മരിയയെ കൊലയാളി എന്ന് വിളിച്ച് ബഹളമുണ്ടാക്കിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

കൊലക്കേസില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ച മരിയയ്ക്ക് വിചാരണകാലത്തെ തടവ് ശിക്ഷയായി കണ്ട് പുറത്തിറങ്ങാന്‍ അനുമതി ലഭിച്ചിരുന്നു. ജയിലില്‍ നിന്നിറങ്ങിയശേഷം മരിയ നടത്തിയ വാര്‍ത്താ സമ്മേളനമാണ് ബഹളത്തെതുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്.

‘ഞാന്‍ നിരപരാധിയാണെന്നും എല്ലാം ദൈവത്തിനറിയാ’മെന്നുമാണ് മരിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ‘നീരജിനെക്കുറിച്ചും കേസിനെക്കുറിച്ചും ഒന്നും പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല’ എന്ന് പറഞ്ഞാണ് അവര്‍ തുടങ്ങിയത്. ഇതിനുശേഷം മരിയ കുറ്റക്കാരിയല്ലെന്നും മാധ്യമങ്ങളും പോലീസും പറയുമ്പോലെ നീരജിന്റെ ശവശരീരം 300 കഷ്ണങ്ങളായി മുറിച്ചിട്ടില്ലെന്നും അവരുടെ അഭിഭാഷകന്‍ ഷെയ്ക്ക് എം ഷരീഫ് പറഞ്ഞു. മരിയയ്ക്ക് തടവ് ശിക്ഷ വിധിച്ച വിചാരണക്കോടതി നടപടിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകന്‍ സംസാരിക്കുന്നതിനെയാണ് നീരജിന്റെ സുഹൃത്തുക്കള്‍ മരിയയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നിറമിഴികളോടെയാണ് മരിയ സംസാരിച്ചത്. ഞാന്‍ കുറ്റവാളിയാക്കപ്പെട്ടു എന്നത് സത്യമാണ്… ഇത് വലിയ പ്രതിസന്ധിയാണ്…. മൂന്ന് വര്‍ഷവും 41ദിവസവും ഞാന്‍ ജയിലില്‍ കഴിഞ്ഞു., ‘ മരിയ പറഞ്ഞു.

നീരജ് ഗ്രോവര്‍ വധക്കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന കുറ്റത്തിനാണ് മരിയയെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.