1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2011

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രം പ്രണയം വരുന്നു. ഇന്ത്യയിലെമ്പാടുമുള്ള 150 തിയേറ്ററുകളിലാണ് 31ാം തീയ്യതി പ്രദര്‍ശനം ആരംഭിക്കുക. ബ്ലെസി സംവിധാനം ചെയ്യുന്ന ഓണച്ചിത്രം ‘പ്രണയം’ വൈഡ് റിലീസ് നടത്താന്‍ ആശീര്‍വാദ് സിനിമാസ് തീരുമാനിച്ചു.

മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രണയം ബ്ലെസിയുടെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നാണ് സിനിമാ ഇന്‍ഡസ്ട്രിയിലെ സംസാരം.

ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത് മാക്‌സ് ലാബാണ്. മറ്റ് സംസ്ഥാനങ്ങളില്‍ മോഹിത് പ്രൊഡക്ഷന്‍സും സ്റ്റുഡിയോ 99 ഫിലിംസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.

മോഹന്‍ലാലിന്റെ ‘തമ്പുരാന്‍’ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന പകിട്ടോടെയായിരിക്കും പ്രണയത്തിന്റെയും റിലീസ്. ഒരു ക്ലാസ് ചിത്രം ഇത്രയധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നതും ഇതാദ്യമായിരിക്കും.

സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ഒ.എന്‍.വിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം. ജയചന്ദ്രനാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.