അപ്പച്ചന്‍ കണ്ണഞ്ചിറ: പ്രസ്റ്റണ്‍: സീറോ മലബാര്‍ പ്രസ്റ്റണ്‍ ഇടവകയിലെ വിവിധ കുടുംബ യുണിട്ടുകളുടെ നേതൃത്വത്തില്‍ മെയ് ഒന്ന് മുതല്‍ മാതൃ ഭക്തര്‍ തുടര്‍ന്നു പോരുന്ന വണക്കമാസ പ്രാര്‍ത്തനകള്‍ക്ക് മെയ് 31 നു ആഘോഷമായ സമാപനം കുറിക്കുന്നതാണ്.സീറോ മലബാര്‍ സഭയുടെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ വെച്ചായിരിക്കും വണക്കമാസ സമാപനം ഭക്ത്യാദരപൂവ്വം ആഘോഷിക്കുക.
പ്രമുഖ വാഗ്മിയും കപ്പുചിന്‍ സഭാംഗവുമായ ഫാ.റോബിന്‍സണ്‍ മുഖ്യാതിഥിയായി പങ്കു ചേര്‍ന്ന് ശുശ്രുഷകള്‍ നയിക്കുകയും,മാതൃ ഭക്ത പ്രസക്തമായ പ്രഭാഷണം തഥവസരത്തില്‍ നടത്തുന്നതുമാണ്.
മെയ് 31 നു ചൊവ്വാഴ്ച വൈകുന്നേരം ആറു മണിക്ക് ആഘോഷമായ വിശുദ്ധ ബലിയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.വണക്കമാസ അനുചരണ പ്രാര്‍ത്ഥനകള്‍, ലദീഞ്ഞ് ശുശ്രുഷകള്‍ക്ക് ശേഷം നേര്‍ച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.
കത്തോലിക്കാ സഭ,ആഗോള വ്യാപകമായി,മെയ് മാസം, മാതൃ ഭക്തിയും പരിശുദ്ധ അമ്മയോടുള്ള സ്‌നേഹവും,വിശ്വാസവും,സ്തുതിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഭവനങ്ങളും, ഇടവകകളും, ദേവാലയങ്ങളും,തീര്‍ത്ഥാടന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മാതൃ വണക്കത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ അനുവര്‍ത്തിച്ചു പോരുന്ന പതിവുണ്ട്.ഈ വണക്ക മാസ ആചരണത്തിന്റെ സമാപനം ആണ് പ്രസ്റ്റണ്‍ ഇടവകയില്‍ ആഘോഷമായി കൊണ്ടാടുന്നത്.
വണക്ക മാസ സമാപന തിരുക്കര്‍മ്മങ്ങളിലും,വിശുദ്ധ ബലിയിലും ഭക്തിപൂര്‍വ്വം പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഇടവക വികാരി ഫാ.മാത്യു ജേക്കബ് ചൂരപൊയികയില്‍ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.
പള്ളിക്കമ്മിറ്റി ഭാരവാഹികളായ ജോണ്‍സന്‍ സെബാസ്റ്റ്യന്‍,ജോബി ജേക്കബ്, തോമസ് ജെയിംസ്, മാത്യു തോമസ് എന്നിവര്‍ വണക്ക മാസ സമാപന ആഘോഷത്തിന് നേതൃത്വം നല്കും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല