1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2010

അഹമ്മദാബാദ്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (ഐഐഎം) സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ സിനിമകള്‍ പഠന വിധേയമാക്കുന്നു. ഐഐഎമ്മിലെ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോഴ്സിന്റെ ഭാഗമായാണ് ഇത്തമൊരു പഠനം. ‘സിനിമയുടെ ബിസിനസും അതിന്റെ വിജയവും എന്നതിനെ ആസ്പദമാക്കിയാണ് പഠനം നടക്കുന്നത്.
‘യന്തിരന്‍’ സിനമയെക്കുറിച്ചുള്ള പഠനം നടക്കുകയാണിപ്പോള്‍. സിനിമയിലെ ഡയലോഗുകളുള്‍പ്പടെ ഓരോ വിഭാഗവും പഠനത്തിനുപയോഗിക്കുന്നുണ്ട്. ഇവയെല്ലാം സിനിമയുടെ സാമ്പത്തിക വിജയത്തിനു എത്രത്തോളം സഹായിച്ചുവെന്നു പഠനത്തില്‍ പരിശോധിക്കുന്നു. യന്തിരന്‍ ആദ്യ ആഴ്ചയില്‍ 100 കോടി കളക്ട് ചെയ്ത പശ്ചാത്തലത്തിലാണിത്.
രജനീകാന്ത് തന്നെ അഭിനയിച്ച മുത്തു എന്ന ചിത്രമാണ് അടുത്തതായി പഠനം വിധേയമാക്കുന്നത്. ഈ ചിത്രം ഡാന്‍സിങ് മഹാരാജ എന്നപേരില്‍ ജാപ്പനീസിലേക്കു മൊഴിമാറ്റം ചെയ്ത് അവിടെ വന്‍ വിജയം നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.