1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2021

ജിജി ജേക്കബ് (കവൻട്രി): മലങ്കര കത്തോലിക്കാ സഭ യു കെ കോർഡിനേറ്റർ റവ.ഡോ. കുര്യാക്കോസ് തടത്തിൽ 25 ന് ഞായറാഴ്ച മൂന്ന് മണിക്ക് ബർമിംങ്ഹാമിലുള്ള ഷെൽഡൻ വി.തോമസ് മൂർ ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കും.കവൻട്രി സെൻറ്. ജൂഡ് മിഷനിൽ കുടുംബാംഗങ്ങൾ കുര്യാക്കോസ് അച്ചൻ്റെ പുതിയ ശുശ്രൂഷ മേഖലയിലേക്ക് ഹൃദ്യമായ വരവേൽപ് നൽകും.

മലങ്കര കത്തോലിക്കാ സഭയിലെ ആരാധനാ ക്രമ പണ്ഡിതൻമാരിൽ പ്രമുഖനായ റവ.ഡോ.കുര്യാക്കോസ് തടത്തിൽ കഴിഞ്ഞ മാസമാണ് സഭയുടെ യുകെ റീജിയൻ്റെ ചുമതലയിൽ നിയമിതനായത്. റോമിലെ പ്രശസ്തമായ ഓർയൻറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം തിരുവല്ല അതിരൂപതാ ചാൻസിലർ, മതബോധന ഡയറക്ടർ മലങ്കര മേജർ സെമിനാരി പ്രൊഫസർ എന്നീ നിലകളിൽ ഇതിനോടകം ശുശ്രൂഷ ചെയ്തു.

തിരുവനന്തപുരം മലങ്കര മേജർ സെമിനാരി റെക്ടറായി ശുശ്രൂഷ നിർവഹിക്കുന്നതിനിടയിലാണ് യുകെയിലെ സഭാ ശുശ്രൂഷകൾക്കായിനിയോഗിക്കതനായിരിക്കുന്നത്. ബർമിംങ്ഹാം അതിരൂപതയിലെ ഷെൽഡൻ. സെൻ്റ്.തോമസ് മൂർ ദേവാലയം കേന്ദ്രീകരിച്ചാണ് റവ.ഡോ.കുര്യക്കോസ് തടത്തിൽ
ശുശ്രൂഷ നിർവ്വഹിക്കുന്നത്.

ഞായറാഴ്ച മൂന്ന് മണിക്ക് അർപ്പിക്കുന്ന വി. കുർബ്ബാനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിശ്വാസികൾക്ക് സംബന്ധിക്കാവുന്നതാണ്.

ദേവാലയത്തിൻ്റെ വിലാസം:

St. Thomas More Church,
180 Hourse shees Ln
Sheldon, B26 3HU.

കൂടുതൽ വിവരങ്ങൾക്ക്:

ജിജി ജേക്കബ്: 07460887206
പ്രദീപ്: 07740089761

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.