1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2011

നൂറുകോടി ജനങ്ങളില്‍ 95 ശതമാനം പേര്‍ക്കും പത്മശ്രീ ലഭിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നു നടന്‍ ജഗതി ശ്രീകുമാര്‍. ആര്‍ക്കും എന്തും ഏതുസമയത്തു കിട്ടുമെന്നു പറയാന്‍ കഴിയാത്ത അവസ്ഥയാണിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അവാര്‍ഡുകളില്‍ എനിക്ക് ഒരു താല്‍പര്യവുമില്ല. ശ്രമിച്ചാല്‍ ആര്‍ക്കും അവാര്‍ഡ് കിട്ടും. പുരസ്‌കാരങ്ങളോട് പണ്ടേ താല്‍പര്യമില്ല. കര്‍മം ചെയ്യുക മാത്രമാണ് തന്റെ ദൗത്യം-ജഗതി പറഞ്ഞു.

കയര്‍ കേരളയുടെ സമാപന ചടങ്ങില്‍ ‘ഒരു വീട്ടില്‍ ഒരു കയര്‍ ഉല്‍പന്നം കാംപെയ്ന്‍ ഡോക്യുമെന്ററി ഫിലിം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു വീട്ടില്‍ ഒരു കയര്‍ ഉല്‍പന്നം എന്ന ആശയം നല്ലതാണ്. ആഴ്ചയിലൊരിക്കല്‍ മുണ്ടുടുക്കണമെന്ന പരിപാടിയുടെ അവസ്ഥ ഇതിനുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

ചില കാര്യങ്ങള്‍ക്കു വലിയ ആളുകളെയാണു ക്ഷണിക്കുന്നത്. ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന ഒരു ഉല്‍പന്നത്തിന്റെയും അംബാസഡറല്ല താന്‍. മന്ത്രി ജി. സുധാകരന്‍ ഭരിച്ചപ്പോള്‍ മാത്രമാണ് സഹകരണ വകുപ്പ് എന്നൊരു വകുപ്പുണ്ടെന്നു തോന്നിയത്.

പറയേണ്ടത് പറയേണ്ട സമയത്തു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മന്ത്രി സുധാകരനെ വ്യക്തിപരമായി ഇഷ്ടമാണ്. ആത്മഹത്യ ചെയ്യാന്‍ ജനങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് കയറാണ്-ജഗതി പറഞ്ഞു.

ആര്‍ട്ടിസ്റ്റ് കേശവനെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്ന് ജഗതി ശ്രീകുമാര്‍ പറഞ്ഞു. അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.