1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2011

മുംബൈ: സ്ത്രീ സംവരണത്തിനുവേണ്ടി ഡി.ജെയുടെ നഗ്നതാ പ്രദര്‍ശനം. ഗോവ സ്വദേശിയായ ഡി.ജെ ജെന്നി ഡിയാണ് ഈ വ്യത്യസ്ത സമരമുറയിലൂടെ മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ സ്ത്രീ സംവരണത്തിനെ പിന്തുണച്ച് എന്‍.ജി.ഒ നടത്തിയ ക്യാമ്പയിനിംങ്ങിനുവേണ്ടിയാണ് ജെന്നി മേനി പ്രദര്‍ശനം നടത്തിയത്.

പരസ്യമായിട്ടല്ല ഈ പ്രദര്‍ശനം നടന്നത്. ബോളിവുഡ് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ വിക്കി ഇഡാനിയെടുത്ത ജെന്നിയുടെ നഗ്നചിത്രങ്ങളാണ് എന്‍.ജി.ഒ ഉപയോഗിച്ചത്. ചിത്രത്തിനുവേണ്ടി നഗ്ന പോസ്റ്ററുകള്‍ തയ്യാറാക്കി നല്‍കിയതും ഇഡാനിയാണ്.

ഇന്ത്യയിലെ സ്ത്രീകള്‍ സ്വതന്ത്രരാണോ എന്ന പേരില്‍ മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍ ആക്ഷന്‍ ഫോറമാണ് ക്യാമ്പയിനിംങ് നടത്തിയത്. ജുഡീഷ്യറി, ഭരണവ്യവസ്ഥ തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയാണ് ക്യാമ്പയിനിംങ്ങിന്റെ ലക്ഷ്യം.

സ്ത്രീകള്‍ക്ക് കൂടുതല്‍ ജോലി സാധ്യത ഉറപ്പുവരുത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. പ്രത്യേകിച്ച് ഗ്രാമങ്ങളിലും ചെറിയ ടൗണുകളിലുമുള്ളവര്‍ക്ക്. സര്‍ക്കാരിന്റെ പ്രധാന വിഭാഗങ്ങളായ ജുഡീഷ്യറി, പോലീസ്, സ്വയംഭരണം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ സ്ത്രീകളുടെ പ്രാധിനിത്യം കൂട്ടണം. ഇത് അഴിമതി കുറയ്ക്കാന്‍ സഹായിക്കും. ക്യാമ്പയിനിംങ്ങിന്റെ സംഘാടകര്‍ പറയുന്നു.

തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുണ്ടാവണം. ഇഷ്ടപ്പെട്ട ജോലി ചെയ്യാനും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുമുള്ള അധികാരം ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തന്റെ നഗ്ന ചിത്രം മികവുറ്റതാണെന്നും കലാപരമായി ചിത്രീകരിച്ചതാണെന്നുമാണ് ജെന്നി അഭിപ്രായപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.