1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2011

‘പുതിയ മുഖം’ ത്തിന്റെ സംവിധായകന്‍ ദീപന്‍ ‘ഹീറോ’ എന്ന  ചിത്രവുമായി എത്തുന്നു. പൃഥ്വിരാജ് തന്നെയാണ് രണ്ടാമത്തെ ചിത്രത്തിലും നായകന്‍.

തെന്നിന്ത്യന്‍ താരം തൃഷയാണ് പൃഥ്വിയുടെ നായികയായി എത്തുന്നത്. തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രമാണിത്. തമിഴ് താരം ശ്രീകാന്ത് പ്രതിനായകനായ് എത്തുന്നു എന്നതും ഹീറോയുടെ പ്രത്യേകതയാണ്.

രഞ്ജിത്, ഷാജികൈലാസ്, എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച ദീപന് മികച്ച ഒരു തുടക്കമാണ് തന്റെ ആദ്യ സിനിമ സമ്മാനിച്ചത് എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ നിര്‍മ്മാതാക്കള്‍ ദീപന് പിന്നാലെ കൂടിയിരുന്നു. എന്നാല്‍ രണ്ടാമത്തെ ചിത്രം കുറച്ചു വൈകി മതി എന്ന് ദീപന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ മുഖത്തേക്കാള്‍ ഒരുപടി മുന്നിലാവണം ചിത്രമെന്ന ശാഠ്യംതന്നെ കാരണം.

പൃഥ്വിരാജിന് അഭിനവ സൂപ്പര്‍സ്റ്റാര്‍ പദവി ലഭിച്ചതില്‍ പുതിയ മുഖത്തിന്റെ പങ്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. അതിനാല്‍ താരവും ഏറെ പ്രതീക്ഷയോടെയാണ് ഹീറോയെ നോക്കിക്കാണുന്നത്.

സെവന്‍ആര്‍ട്‌സ് ഫിലിംസിന്റെ ബാനറില്‍ ജി.പി.വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനോദ് ഗുരുവായൂരാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ബാല, തലൈവാസന്‍ വിജയ്, നെടുമുടിവേണു, കോട്ടയം നസീര്‍, ഗിന്നസ് പക്രു, അരുണ്‍, അനില്‍ മുരളി, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനില്‍ പനച്ചൂരാനും ഷിബു ചക്രവര്‍ത്തിയും എഴുതുന്ന വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിടുന്ന അഞ്ചു പാട്ടുകള്‍ ഹീറോയിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഭരണി കെ.ധരനാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.