1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2011

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത സംഗീത ബാന്‍ഡ് ബീറ്റില്‍സിന്റെ യുഎസ്സിലെ ആദ്യ സംഗീതപരിപാടിയുടെ ചിത്രങ്ങള്‍ വന്‍തുകയ്ക്ക് ലേലം കൊണ്ടു. 16 കോടി രൂപയ്ക്കാണ് ഈ അപൂര്‍വചിത്രങ്ങള്‍ ലേലം കൊണ്ടത്.

1964 ഫെബ്രുവരി 11 ന് ദി അഡ് സുള്ളിവന്‍ എന്ന പരിപാടിയ്ക്കുമുമ്പ് മൈക്ക് മിച്ചല്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ലേലത്തില്‍ വിറ്റത്.

ജോണ്‍ ലെനന്‍, പോള്‍ മെക്കാട്‌നി, ജോര്‍ജ് ഹാരിസണ്‍, റിങ്ങോസ്റ്റര്‍ എന്നിവരായിരുന്നു 1960 കളില്‍ ലിവര്‍പൂളില്‍ രൂപംകൊണ്ട ബീറ്റില്‍സിലെ അംഗങ്ങള്‍. ഈ നാല്‍വര്‍സംഘത്തിന്റെ പിറകില്‍നിന്നുള്ള ചിത്രത്തിനാണ് ഏറ്റവും കൂടുതല്‍ രൂപ ലഭിച്ചത്. മൂന്നു കോടി രൂപയ്ക്കാണ് ഈ ചിത്രം ലേലത്തില്‍ പോയത്. പോള്‍ മെക്കാട്‌നിയും ജോണ്‍ ലെനനും ഒന്നിച്ചു പാടുന്ന ചിത്രത്തിന് ഒരു കോടി രൂപയാണ് ലഭിച്ചത്.

പ്രതീക്ഷിച്ചതിലധികം ലാഭമാണ് ലേലത്തില്‍നിന്നും ലഭിച്ചതെന്ന് സംഘാടകരായ ക്രിസ്റ്റി എസ് ഐറണി കലക്ടര്‍ വക്താക്കള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.