1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2015

സ്വന്തം ലേഖകന്‍: സൗദിയിലെ വീട്ടില്‍ വൈനുണ്ടാക്കി പിടിയിലായ ബ്രിട്ടീഷ് പൗരന്‍ ചാട്ടവാറടി കൊള്ളാതെ രക്ഷപ്പെട്ടു, മോചനം നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന്. വീട്ടില്‍ വച്ച് വൈനുണ്ടാക്കി എന്ന കുറ്റത്തിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കും 350 ചാട്ടയടിയ്ക്കുമാണ് ബ്രിട്ടീഷ് പൗരനായ വൃദ്ധന് ലഭിച്ചത്.

എന്നാല്‍ ഫലപ്രദമായ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് ചാട്ടയടി ഒഴിവാക്കുകയായിരുന്നു. 2014 ഓഗസ്റ്റിലാണ് എഴുപത്തിനാലുകാരനായ കാള്‍ ആന്‍ഡ്രീ വീഞ്ഞുണ്ടാക്കി അറസ്റ്റിലാകുന്നത്. ജിദ്ദയിലെ വീട്ടിലായിരുന്നു ആന്‍ഡ്രീയുടെ വീഞ്ഞു പരീക്ഷണം.

വിചാരണയ്ക്ക് ശേഷം ഇയാളെ ജയിലടച്ചു. ഒപ്പം ചാട്ടവാറടിയും വിധിച്ചു. മദ്യത്തിനും ലഹരി പദാര്‍ത്ഥങ്ങള്‍ക്കും വിലക്കുള്ള രാഷ്ട്രമാണ് സൗദി അറേബ്യ. നിയമം ലഘിയ്ക്കുന്നവരെ മതനിയമപ്രകാരമാണ് ശിക്ഷിയ്ക്കുന്നത്.

എന്നാല്‍ ബ്രിട്ടീഷ് പൗരന്റെ കാര്യത്തില്‍ നയതന്ത്ര ഇടപെടല്‍ ഉണ്ടായതോടെ ചാട്ടയടി ഒഴിവാക്കുകയായിരുന്നു. ആന്‍ഡ്രിയെ മോചിപ്പിച്ച സൗദി അറേബ്യന്‍ ഭരണകൂടത്തോട് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാംനോദ് നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.