1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2011


മിക്ക രാജ്യങ്ങളിലും പ്രാഥമികവിദ്യാഭ്യാസം നിര്‍ബന്ധിതമാണ്, എന്നാല്‍ ഇപ്പോളിതാ ഇംഗ്ലണ്ടില്‍ മറ്റൊരാവശ്യം ഉയര്‍ന്നിരിക്കുന്നു, സ്കൂളില്‍ പോകുന്ന കുടിയേറ്റക്കാരുടെ മക്കള്‍ ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നാണ് കണ്സര്‍വേറ്റീവ് എംപിയായ ക്രിസ് ഹോപ്കിന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. കേഹ്ലിയിലും വെസ്റ്റ് യോര്‍ക്ക്‌ഷിരിലും 90 ശതമാനം വിദ്യാര്‍ഥികളുടെയും മാതൃഭാഷ ഇംഗ്ലീഷ് അല്ലെന്നതടക്കം ഇംഗ്ലണ്ടില്‍ മാതൃഭാഷ ഇംഗ്ലീഷ് അല്ലാത്ത കുട്ടികളുടെ എണ്ണം കൂടുന്നുവെന്ന കണക്കുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ്‌ ക്രിസ് ഹോപ്കിന്‍സിന്റെ ഈ ആവശ്യം.

അദേഹം പറയുന്നു:’തങ്ങളുടെ കുട്ടികള്‍ക്ക് പരിപൂര്‍ണ വിദ്യാഭ്യാസം നേടി കൊടുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്, അതേസമയം പ്രൈമറി വിദ്യാഭ്യാസത്തിനു വിടുന്നതിനു മുന്‍പ് ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് അവരില്‍ വളര്‍ത്തിയെടുത്തിരിക്കണം’. ഇംഗ്ലീഷ് നിര്‍ബന്ധ മാതൃഭാഷയാക്കാന്‍ ലോക്കല്‍ കൌണ്‍സില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ തെളിയ്ക്കുന്നത്, കേഹ്ലിയില്‍ 28000 വിദ്യാര്‍ഥികളുടെ ഒന്നാം ഭാഷ ഇംഗ്ലീഷ് അല്ലെന്നതാണ്, വ്യക്തമായ് പറഞ്ഞാല്‍ പത്തു പ്രൈമറി വിദ്യാര്‍ത്ഥികളില്‍ നാല് പേരുടെയും മൂന്നു സെക്കന്ററി വിദ്യാര്‍ഥികളില്‍ ഒരാളുടെയും ഒന്നാം ഭാഷ ഇംഗ്ലീഷ് അല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.