1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2011


പോന്‍ടിഫ്രാക്ട് (യോര്‍ക്ക്‌ഷെയര്‍): യോര്‍ക്ക്‌ഷെയറിലെ ആദ്യകാല സീറോ-മലബാര്‍ മാസ് സെന്ററുകളിലൊന്നായ പോന്‍ടിഫ്രാക്ട് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുന്നാള്‍ 2011 സെപ്തംബര്‍ 18ം തീയതി ആഘോഷപൂര്‍വം കൊണ്ടാടുന്നു. അന്നേ ദിവസം ഉച്ച കഴിഞ്ഞ് 2 മണിയ്ക്ക് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. റെവ. ഡോ. മാത്യു ചൂരപ്പൊയ്കയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വമായ പാട്ടുകുര്‍ബാന, തിരുന്നാള്‍ സന്ദേശം, പ്രദക്ഷിണം, നൊവേന, ലദീഞ്ഞ്, വാഴ്‌വ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാളിനോടനുബന്ധിച്ച് പ്രത്യേകമായ നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നതിനും വിശ്വാസി സമൂഹത്തിന് അവസരങ്ങളുണ്ടായിരിക്കും. തുടര്‍ന്ന് പള്ളിയോട് അനുബന്ധിച്ചുള്ള പാരിഷ് ഹാളില്‍ സ്നേഹവിരുന്ന്. ഇടവക സമൂഹത്തിലെ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. തിരുന്നാളിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ സ്വന്തമാക്കുവാന്‍ ഏവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി മാസ് സെന്റര്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റെവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ അറിയിച്ചു.

പള്ളിയുടെ അഡ്രസ്സ്:

St Joseph’s RC Church,
Love Lane / New Gate,
Pontefract, West Yorkshire,
WF8 4AB

വിശദ വിവരങ്ങള്‍ക്ക്
077230926493, 07737118182, 07988844034, 07886741542

തിരുന്നാള്‍ പ്രസുദേന്തിമാര്‍ അലക്സ് മണ്ണത്താലില്‍, ബെന്നി പീടിയേക്കല്‍, ബിജു മാനസ്രായില്‍, ഫ്രാന്‍സിസ് പുതുശ്ശേരി, ജോസ് കെ രാജ്, ജോസ് പാറത്തലയ്ക്കല്‍, ജോസ് പി വിന്‍സെന്റ്, ജോയ് ഫെര്‍ണാണ്ടസ്, മാത്യു മുട്ടത്തുകുന്നേല്‍, ഷിബു ഓട്ടപ്പള്ളില്‍, വിനു ചൂളയ്ക്കല്‍, എബി സെബാസ്റ്റ്യന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.