അമേരിക്കയിലും ബ്രിട്ടണിലും ഏറെ പ്രസിദ്ധനായ ടിവി അവതാരകന്‍ സൈമണ്‍ കോവല്‍ കിടപ്പറക്കഥകളുമായി രംഗത്തെത്തി. അമേരിക്കയിലും ബ്രിട്ടണിലും ഏറെ ശ്രദ്ധിക്കപ്പെട്ട ടിവി പരിപാടികളായ ബ്രിട്ടണ്‍സ് ഗോട്ട് ടാലന്റ്, ദ എക്സ് ഫാക്ടര്‍, അമേരിക്കന്‍ ഐഡോള്‍ എന്നിവയുടെ അവതാരകന്‍ എന്ന നിലയില്‍ പ്രസിദ്ധനായ സൈമണ്‍ കോവലാണ് കിടപ്പറക്കഥകളുമായി മാദ്ധ്യമങ്ങളില്‍ നിറയുന്നത്.
ത്രീ ഇന്‍ എ ബെഡ് സെഷന്‍ എന്ന ഇന്റര്‍വ്യൂ പരിപാടിയിലാണഅ സൈമണ്‍ കോവല്‍ ഈ കുമ്പസാരം നടത്തിയിരിക്കുന്നത്. മുത്തശ്ശിക്കഥ തുടങ്ങുന്നതുപോലെ വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന സംഭവമാണ് എന്ന മുഖവുരയോടെയാണ് സൈമണ്‍ കോവല്‍ തന്റെ കിടപ്പറക്കഥ വെളിപ്പെടുത്തിയത്. അമേരിക്കന്‍ നടിയും ടിവി താരവുമായ ഡെനീസ് റിച്ചാര്‍ഡ് ഉള്‍പ്പെടെ രണ്ടുപേരുമായി രതിയിലേര്‍പ്പെട്ടിട്ടുണ്ട് എന്നാണ് സൈമണ്‍ കോവല്‍ വെളിപ്പെടുത്തിയത്.
ഇപ്പോള്‍ നാല്‍പത് വയസ്സുള്ള ഡെനീസ് റിച്ചാര്‍ഡ് എട്ടുമാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് സൈമണുമായി സെക്സിലേര്‍പ്പെട്ടത്. ഇതിനൊക്കെ മറ്റ് പല സെലിബ്രിറ്റികളുമായും കിടപ്പറ പങ്കിട്ടിട്ടുണ്ടെന്നും സൈമണ്‍ പറഞ്ഞു. മേക്ക്അപ്പ് കലാകാരിയായ മേഗന്‍ ഹുസൈനിയുമായി ബന്ധമുള്ള സൈമണ്‍ കോവലിന്റെ വെളിപ്പെടുത്തലുകള്‍ ബ്രിട്ടണിലും അമേരിക്കയിലും വന്‍ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പല സെലിബ്രിറ്റികളുമായും കിടപ്പറ പങ്കിട്ടിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ പറ്റില്ലെന്നുമാണ് കോവല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അമേരിക്കക്കാരുടെയും ബ്രിട്ടീഷുകാരുടെയും സ്വപ്നസുന്ദരിയായ ഡെനീസ് റിച്ചാര്‍ഡിന്റെ പേര് അദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു. ഡെനീസ് റിച്ചാര്‍ഡിനെ ഒരു ഹോട്ടലില്‍ വെച്ചാണ് കണ്ടുമുട്ടിയതെന്നും അവര്‍ ആ സമയത്ത് അതീവ സുന്ദരിയായിരുന്നുവെന്നും കോവല്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല