1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2022

സ്വന്തം ലേഖകൻ: സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി ഭരണാധികാരി സല്‍മാന്‍ രാജാവ്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പുതിയ പ്രധാനമന്ത്രി. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് സല്‍മാന്‍ രാജാവ് പുറത്തിറക്കി. ഇതുവരെ ഭണാധികാരി തന്നെയായിരുന്നു പ്രധാനമന്ത്രിപദവും വഹിച്ചിരുന്നത്. ഈ കീഴ്വഴക്കം മാറ്റിയാണ് കിരീടാവകാശിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സല്‍മാന്‍ രാജാവ് പങ്കെടുക്കുന്ന മന്ത്രിസഭാ യോഗങ്ങള്‍ തുടര്‍ന്നും അദ്ദേഹത്തിന്റെ തന്നെ അധ്യക്ഷതയില്‍ ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നിലവിലെ പ്രതിരോധ മന്ത്രി കൂടിയായ മുഹമ്മദ് സല്‍മാന്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട പശ്ചാത്തലത്തില്‍ പുതിയ പ്രതിരോധ മന്ത്രിയായി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ചു. ഇതുവരെ ഇദ്ദേഹം ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിന്‍ അബ്ദുല്ല അല്‍ ബുനയ്യാനെ നിയമിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രതിരോധ മന്ത്രിയായി ത്വലാല്‍ അല്‍ ഉതൈബിയെയും നിയമിച്ചു.

മറ്റു സുപ്രധാന വകുപ്പുകള്‍ കൈയാളുന്ന മന്ത്രിമാരുടെ പദവികളില്‍ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഊര്‍ജ മന്ത്രിയായി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും വിദേശ മന്ത്രിയായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ആഭ്യന്തര മന്ത്രിയായി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും നാഷണല്‍ ഗാര്‍ഡ് മന്ത്രിയായി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരനും ധനമന്ത്രിയായി മുഹമ്മദ് അല്‍ ജദ്ആനും മാനവശേഷി, സാമൂഹിക വികസന മന്ത്രിയായി എന്‍ജിനീയര്‍ അഹ്മദ് അല്‍ റാജിഹിയും ഹജ്ജ്, ഉംറ മന്ത്രിയായി ഡോ. തൗഫീഖ് അല്‍ റബീഅയും തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.