1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2012

അതിശൈത്യം യൂറോപ്പിനെ മരവിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അസഹ്യമായ തണുപ്പില്‍ ഇതുവരെ 150ല്‍പരം പേര്‍ മരിച്ചതായാണ് കണക്കുകകള്‍ സൂചിപ്പിക്കുന്നത് അതേസമയം മരണസംഖ്യ ഇനിയും ഉയരാനും സാധ്യതയുണ്ട്. ഇന്നലെ മാത്രം യുക്രെയിനില്‍ 20 പേരും പോളണ്ടില്‍ പത്തിലേറെ പേരും മരിച്ചു. പോളണ്ടില്‍ രാത്രി താപനില മൈനസ് 35 വരെയെത്തി.

ബള്‍ഗേറിയ, ഒാസ്ട്രിയ, ഇറ്റലി, സെര്‍ബിയ, ലിത്വാനിയ, റൊമാനിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം അതിശൈത്യത്തിന്റെ പിടിയിലാണ്. റൊമാനിയന്‍ തീരത്തു കരിങ്കടല്‍ തണുത്തുറഞ്ഞു. യുക്രെയിനില്‍ തെരുവില്‍ കഴിയുന്നവരെ പാര്‍പ്പിക്കാന്‍ 2000 താല്‍ക്കാലിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.