1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2012

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് (40) ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്കു മത്സരിക്കും. കുറ്റവിചാരണയ്ക്കായി സ്വീഡനു തന്നെ കൈമാറുന്നതിനെതിരെ ബ്രിട്ടനില്‍ തടവില്‍ കഴിയുന്ന അസാന്‍ജ് കോടതിയില്‍ കേസ് നടത്തിവരുകയാണ്.

തടവില്‍ കഴിയുന്നയാള്‍ക്കു മത്സരിക്കാന്‍ വിലക്കില്ലാത്തതിനാലാണ് ഒാസ്ട്രേലിയന്‍ വംശജനായ അസാന്‍ജ് മത്സരിക്കാന്‍ തയാറായത്. യുഎസ് രഹസ്യങ്ങള്‍ ചോര്‍ത്തിയ വിക്കിലീക്സിനെതിരായ നിലപാടാണ് ഒാസ്ട്രേലിയ സ്വീകരിച്ചിരുന്നത്. അതിനാല്‍ പ്രധാനമന്ത്രി ജൂലിയ ഗിലാര്‍ഡിനെതിരെയും വിക്കിലീക്സ് സ്ഥാനാര്‍ഥിയെ നിര്‍ത്തും. തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഒടുവിലാകാനാണു സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.