1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012

ലണ്ടനിലെ ഹൃദയഭാഗത്ത് ഇന്നലെ രാവിലെ ഒരു പറ്റം യുവതികള്‍ ജോഗിംഗ് നടത്തി. ഇതില്‍ എന്താണ് ഇത്ര പ്രത്യേകത എന്നാണോ ആലോചിക്കുന്നത്? ശരിയാണ് വാര്‍ത്തയാക്കാന്‍ മാത്രം ഒന്നുമില്ല. പക്ഷെ അവര്‍ അര്‍ദ്ധനഗ്നര്‍ ആണെങ്കിലോ, അതൊരു വാര്‍ത്ത തന്നെ. ഓക്സ്ഫോര്‍ഡ് സ്ട്രീറ്റിലാണ് അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് സ്ത്രീകള്‍ നടന്നത്.

നടന്നതിന്റെ പിന്നില്‍ ഒരു കാരണം കൂടിയുണ്ട് വാര്‍ടെര്‍ സ്ട്രീറ്റില്‍ പുതിയതായി തുടങ്ങുന്ന ആന്‍ സമ്മര്‍സിന്റെ പുതിയ ഷോപ്പിന്റെ ഉത്ഘാടനത്തോടു അനുബന്ധിച്ചായിരുന്നു ഈ നടത്തം, മറ്റൊരു കാരണം കൂടിയുണ്ട്, ഈ ശനിയാഴ്ച നാഷണല്‍ ക്ലീവേജ് ഡേ ആണ് അതിന്റെയും ഭാഗമാണ് ഈ നടത്തമെന്ന് അടിവസ്ത്രം ധരിച്ച യുവതികള്‍ പറയുകയുണ്ടായി.

സ്ത്രീകളുടെ കരിയറിലും ബന്ധങ്ങളിലും ഉള്ള സ്വാതന്ത്ര്യമാണ് നാഷണല്‍ ക്ലീവേജ് ഡേയില്‍ ആഘോഷിക്കപ്പെടുന്നത്. എന്തായാലും ഇവരുടെ ഈ നടത്തം യാത്രക്കാര്‍ക്കും സമീപത്തെ ഷോപ്പുകളില്‍ ഉള്ളവര്‍ക്കും നല്ല കാഴ്ച തന്നെയായിരുന്നു. പലരും തങ്ങളുടെ മൊബൈലില്‍ അവ പകര്‍ത്തിയെടുക്കുന്നത് കാണാമായിരുന്നു. ഈ കാഴ്ചയില്‍ കണ്ണ് തള്ളിപ്പോയ ചിലരാകട്ടെ ക്യാമറയില്‍ പകര്‍ത്താന്‍ പോലും മറന്നുപോയി. എന്തായാലും കാണാന്‍ പറ്റിയില്ല എന്ന് കരുതി നിരാശരാകണ്ട വീഡിയോ ചുവടെയുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.