1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2016

സ്വന്തം ലേഖകന്‍: ആരാധകരെ കോരിത്തരിപ്പിച്ച് സണ്ണിലിയോണിന്റെ ഹിന്ദി ചിത്രം ബെയ്മാന്‍ ലവിന്റെ ട്രെയിലെറെത്തി. ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണെന്ന മുന്നറിയിപ്പ് നല്‍കുന്ന ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ബുധനാഴ്ച പുറത്തുവന്ന ട്രെയ്‌ലര്‍ ഇതിനകം തന്നെ ആറു ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഒരു പ്രതികാരകഥ പറയുന്ന ചിത്രത്തില്‍ പ്രമുഖ മോഡല്‍ രജ്‌നിയേഷ് ദുഗ്ഗാലാണ് നായകന്‍. പൂര്‍ണ്ണമായും നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ കോടീശ്വരിയായ ഒരു യുവതിയെയാണ് സണ്ണിലിയോണ്‍ അവതരിപ്പിക്കുന്നത്. പണത്തിന് വേണ്ടി പ്രണയിച്ച് വിവാഹം കഴിക്കുന്ന ഭര്‍ത്താവ് ചതിക്കുന്നതും പിന്നീട് പകവീട്ടാന്‍ ഭാര്യ തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാജീവ് ചൗധരിയാണ് സംവിധായകന്‍. രജ്‌നീയേഷിന് പുറമേ രാജീവ് വര്‍മ്മയും പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ സണ്ണിയുടെ ഭര്‍ത്താവ് ദാനിയേല്‍ വെബ്ബറും പ്രത്യക്ഷപ്പെടുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും സണ്ണി ആരാധകരെ തൃപ്തിപ്പെടുത്താനുള്ള വക ആവോളം നിറച്ചാണ് നിര്‍മാതാക്കല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.