1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2015


സന്ദര്‍ലാന്ഡ് : ദൈവവചനം ആഴത്തില്‍ ഗ്രഹിക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനുംകുട്ടികള്‍ക്ക് മാര്ഗദര്‍ശനം നല്കാനുതകുന്ന തരത്തില്‍ കുട്ടികള്‍ക്ക് വേണ്ടി വെക്കേഷന്‍ ബൈബിള്‍ ക്ലാസ് ഒരുക്കുന്നു. ജൂലൈ 27 മുതല്‍ 30 വരെ (തിങ്കള്‍ മുതല്‍ വ്യാഴം ) നടക്കുന്ന ക്ലാസ്സുകള്‍ ഒരുക്കുന്നത് യുകെയിലെ പ്രമുഖ മതഅധ്യാപകരും വൈദീ കരുമാണ് .രാവിലെ പത്തിന് തുടങ്ങുന്ന ക്ലാസ്സുകള്‍ വൈകുന്നേരം അഞ്ചിന് അവസ്സാനിക്കും .

ഡിവൈന്‍ ധ്യാനകേന്ദ്രം ഡാര്‍ലിംഗ്‌ട്ടെനും ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര്‍ കമ്മ്യുണിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്ലാസ്സുകളില്‍ ന്യൂകാസ്സിലിലെയും മിഡില്‌സ്‌ബോറോയിലെയും രൂപതയിലെ എട്ട് വയസ്സ് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം ഉണ്ടാകുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് – 07483375070, 07852582217, 07590516672

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.