1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2012

രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാര്‍ നിര്‍മ്മിച്ച ചിത്രമായ ‘ചട്ടക്കാരി’യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിന്‍വലിച്ചു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

തിയ്യറ്ററുകളില്‍ നിന്ന് ക്ഷേമനിധി പിരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സുരേഷ്‌കുമാറിന്റെ ചിത്രമായ ചട്ടക്കാരിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ യോഗത്തില്‍ സര്‍ക്കാരിന്റെ ക്ഷേമനിധിയെ എതിര്‍ക്കാന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനൊപ്പം നില്‍ക്കാമെന്ന മറ്റ് സംഘടനകളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് പിന്‍വലിച്ചത്.

എന്നാല്‍ ക്ഷേമനിധി പിരിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം പ്രൊഡ്യൂസര്‍മാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതായാണ് റിപ്പോര്‍ട്ട്. ചട്ടക്കാരിയുടെ നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രജപുത്ര ഫിലിംസ് രഞ്ജിത് തുടങ്ങി കുറച്ചുപേര്‍ യോഗത്തില്‍ പങ്കെടുത്തില്ല. അവശകലാകാരന്‍മാരെ സഹായിക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനാണ് തിയ്യറ്ററുകളില്‍ നിന്ന് ടിക്കറ്റില്‍ നിന്ന് മൂന്നുരൂപ വീതം ക്ഷേമനിധി വിഹിതം പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സുരേഷ്‌കുമാറാണ് ക്ഷേമനിധിയുടെ നിശ്ചയിച്ച സമിതിയുടെ ചെയര്‍മാന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.