1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2021

ഫാ. ടോമി എടാട്ട് (ബിർമിംഗ്ഹാം): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയ നിയമനങ്ങൾ. ‘സുവിശേഷകന്റെ ജോലി’ ഏറ്റെടുത്ത് സഭാസമൂഹത്തെ നയിക്കുവാൻ വിവിധ മിഷനുകളിൽ വൈദികരെ നിയമിച്ചതായി രൂപതാ നേതൃത്വം അറിയിച്ചു. ഫാ. ജോസ് അന്ത്യാകുളം MCBS, ഫാ. ജോബിൻ കോശക്കൽ VC, ഫാ. ജോ മാത്യു മൂലെച്ചേരി VC , ഫാ. ജിനു മുണ്ടുനടക്കൽ എന്നിവരെ രൂപതയുടെ പുതിയ ശുശ്രൂഷാമേഖലകളിൽ നിയമിച്ചതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

ബെക്സിൽ, ബ്രൈറ്റൺ, ഈസ്റ്റ്‌ബോൺ, ഹെയ്ൽഷാം, ഹേസ്റ്റിംഗ്‌സ് എന്നിവ ഉൾക്കൊള്ളുന്ന സെന്റ് തോമസ് മൂർ പ്രോപോസ്ഡ് മിഷന്റെയും, സെന്റ് കാതറീൻ പ്രോപോസ്ഡ് മിഷന്റെയും (ചിചെസ്റ്റർ, ലിറ്റിൽഹാംപ്ടൺ, വർത്തിങ്) കോർഡിനേറ്ററായി ഫാ. ജോസ് അന്ത്യാകുളം MCBS നിയമിതനായി.

സെന്റ് കാർഡിനൽ ന്യൂമാൻ മിഷൻ ഓക്സ്ഫോർഡ് & ബാൻബറിയുടെ ഡയറക്ടറായി ഫാ. ഫാ. ജോബിൻ കോശക്കൽ VC യെ നിയമിച്ചതായും രൂപതാകേന്ദ്രത്തിൽ നിന്നും അറിയിച്ചു. എപ്പാർക്കിയുടെ അസ്സോസിയേറ്റ് ഫിനാൻസ് ഓഫീസർ, രൂപതാധ്യക്ഷന്റെ സെക്രട്ടറി ഏന്നീ ചുമതലകൾ ആയിരിക്കും ഫാ. ജോ മാത്യു മൂലെച്ചേരി VC നിർവഹിക്കുക.

ഔർ ലേഡി ഓഫ് ലൂർഡ്സ് മിഷൻ പീറ്റർബറോ & സ്പാൽഡിങ്‌ ന്റെ ഡയറക്ടറും സേക്രട്ട് ഹാർട്ട് പ്രോപോസ്ഡ് മിഷൻ കിംഗ്‌സ്‌ലിൻ & ബോസ്റ്റൺ ന്റെ കോർഡിനേറ്ററായും ഫാ. ജിനു മുണ്ടുനടക്കൽ നെയും നിയമിച്ചതായി രൂപതാധ്യക്ഷൻ അറിയിച്ചു.

പുതിയതായി നിയമിതരായ വൈദികർക്ക് രൂപതാസമൂഹത്തിന്റെ എല്ലാവിധമായ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.