1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2012

‘സെക്കന്‍ഡ് ഷോ’യുടെ കേരളത്തിനു പുറത്തുള്ള വിതരണാവകാശം ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന് നല്‍കി. മാധ്യമഭീമന്‍ റൂപെര്‍ട്ട് മര്‍ഡോകിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പ്പറേഷന്റെ ചലച്ചിത്ര വിതരണവിഭാഗമാണ് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമയാണ് സെക്കന്‍ഡ്‌ ഷോ.

ഹോളിവുഡിലെ വമ്പന്‍ പ്രൊഡക്ഷന്‍ സ്റ്റുഡിയോ ട്വന്‍റിയത്ത് സെഞ്ച്വറി ഫോക്‌സും ടി.വി. ചാനല്‍ ശൃംഖല സ്റ്റാര്‍ നെറ്റ്‌വര്‍ക്കും ന്യൂസ്‌കോര്‍പ്പറേഷന്റെ ഭാഗമാണ്. 2008 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ ഇതാദ്യമായാണ് ഒരു മലയാളസിനിമ വിതരണത്തിനെടുക്കുന്നത്.ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമായുള്ള കൈ കോര്‍ക്കല്‍ ‘സെക്കന്‍ഡ് ഷോയ്ക്ക്’ മാത്രമല്ല മലയാളസിനിമയ്ക്ക് മൊത്തത്തില്‍ നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചിത്രത്തിന്റെ നിര്‍മാതാക്കളായ എ.ഒ.പി.എല്‍. എന്‍റര്‍ടെയ്ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് വക്താവ് പറഞ്ഞു.

ഇവിടെ നിന്നുള്ള കൂടുതല്‍ സിനിമകള്‍ രാജ്യം മുഴുവന്‍ റിലീസ് ചെയ്യാന്‍ ഇതു സഹായകരമാകും. കേരളത്തില്‍ അറുപത്തെട്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘സെക്കന്‍ഡ് ഷോ’ ഫിബ്രവരി 10 മുതല്‍ കേരളത്തിനു പുറത്തെ അമ്പതോളം തിയേറ്ററുകളില്‍ കൂടി റിലീസ് ചെയ്യും. ആവിഷ്കാര രീതിയിലെ വ്യത്യസ്തത കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ഒട്ടനവധി പുതുമുഖങ്ങള്‍ അണിനിരന്ന സെക്കന്‍ഡ്‌ ഷോ നല്ല അഭിപ്രായമാണ് നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.