നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള പ്രണയ അധ്യായം അവസാനിച്ചു. കണ്ണും മൂക്കുമില്ലാത്ത പ്രണയത്തിനാല്‍ ആര്‍ക്ക് എന്തൊക്കെ നഷ്ടപ്പെട്ടു എന്ന കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. എപ്പോഴത്തെയും പോലെ, നയന്‍താര കബളിക്കപ്പെട്ടു എന്ന് നയന്‍താരയുടെ ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിമ്പുവിനെ പോലെ നയന്‍താരയുടെ പണം വിഴുങ്ങുകയാണ് പ്രഭുദേവയും ചെയ്തതെത്രെ.
തിരുവല്ലയിലുള്ള നയന്‍താരയുടെ അടുത്ത ബന്ധുക്കളാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഭുദേവയുടെ ഭാര്യയാകാന്‍ അഭിനയം നിര്‍ത്തുകയും ഹിന്ദുവായി മതംമാറുകയും ചെയ്ത നയന്‍താരയ്ക്ക് ലഭിച്ചത് കയ്പ്പേറിയ അനുഭവങ്ങള്‍ ആണെന്നും ഇവര്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരിക്കുന്നു.
“ഞങ്ങള്‍ വളര്‍ത്തിയ കുട്ടിയാണ് നയന്‍താര. അവള്‍ ഇത്രയും പരിതാപകരമായ അവസ്ഥയില്‍ എത്തുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. പിടിവാശിക്കാരിയാണ് നയന്‍താരയെന്ന് ചിലര്‍ പറയുന്നത് അസംബന്ധമാണ്. ഒരു പാവം പെണ്‍കുട്ടിയാണവള്‍. അവള്‍ എല്ലാവരെയും വിശ്വസിക്കും. ആദ്യം അവളെ വഞ്ചിച്ചത് ചിമ്പുവാണ്. ഇപ്പോള്‍ പ്രഭുദേവയും!”
“ചിമ്പു നിര്‍മിച്ച ‘വല്ലവന്‍’ എന്ന സിനിമ പണമില്ലാതെ ഉപേക്ഷിക്കേണ്ടി വരും എന്ന ഘട്ടം വന്നപ്പോള്‍ നയന്‍താരയാണ് പണം നല്‍കി സഹായിച്ചത്. എന്നാല്‍ ചിമ്പുവാകട്ടെ നയന്‍താരയെ പറ്റിക്കുകയാണ് ചെയ്തത്. പ്രഭുദേവയോടൊപ്പം എങ്കിലും നയന്‍താര സന്തോഷമായി ജീവിക്കും എന്ന് ഞങ്ങള്‍ കരുതി. പക്ഷേ, ഉണ്ടായത് മറ്റൊന്നാണ്.”
“റംലത്ത് – പ്രഭുദേവ വിവാഹമോചനത്തിന് പണം നല്‍കി സഹായിച്ചത് ആരാണെന്ന് ഓരോരുത്തരുടെയും മനസാക്ഷിയോട് ചോദിച്ചാല്‍ ഉത്തരം ലഭിക്കും. പ്രഭുദേവ സംവിധാനം ചെയ്ത ‘എങ്കേയും കാതല്‍’ എന്ന സിനിമയ്ക്ക് വേണ്ടിയും നയന്‍താര പണമിറക്കി. ആ പൈസയും പോയിക്കിട്ടി. എല്ലാവര്‍ക്കും വേണ്ടത് നയന്‍താരയുടെ പണമാണ്.”
“താനിനി അഭിനയിക്കില്ല എന്ന് നയന്‍താര പ്രഖ്യാപിച്ചതോടെ ചിലരുടെ മോഹങ്ങള്‍ക്ക് തിരശ്ശീല വീണു. പറ്റാവുന്നത്ര വേഗത്തില്‍ ആ പാവത്തിന്റെ പണമെല്ലാം ഇവര്‍ അടിച്ചുമാറ്റി. ഇപ്പോള്‍ കയ്യില്‍ ഒന്നുമില്ല എന്ന് മനസിലായതോടെ ആ പാവത്തിന്റെ കറിവേപ്പില പോലെ ഉപേക്ഷിക്കുകയും ചെയ്തു. നയന്‍താര സിനിമ ഉപേക്ഷിച്ച് വരാന്‍ തയ്യാറാണെങ്കില്‍ നയന്‍താരയ്ക്ക് നല്ലൊരു വരനെ ഞങ്ങള്‍ കണ്ടുപിടിച്ച് കൊടുക്കും” എന്ന് നയന്‍താരയുടെ ബന്ധുക്കള്‍ പറയുന്നുവെത്രെ.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല