1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2012

ലൈംഗികാരോപണത്തെത്തുടര്‍ന്ന് സി.പി.എം മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. രാവിലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍െറ ശിപാര്‍ശയെത്തുടര്‍ന്നാണ് തീരുമാനം. വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി ഓഫീസില്‍ ഒളികാമറ വെച്ചെന്ന് സി.പി.എം നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയ കെ.എ ചാക്കോച്ചനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

ഗോപി കോട്ടമുറിക്കലിനെ ഒളികാമറയില്‍ കുടുക്കിയ വി.എസ് പക്ഷക്കാരായ ജില്ലാക്കമ്മറ്റി അംഗങ്ങള്‍ ടി.കെ മോഹനന്‍, എം പി പത്രോസ് എന്നിവരെ താക്കീത് ചെയ്യുകയും പി.എസ് മോഹനനെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

വൈക്കം വിശ്വന്‍, എ.കെ. ബാലന്‍, എം.സി. ജോസഫൈന്‍ എന്നിവരടങ്ങിയ സമിതി നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഗോപി കോട്ടമുറിക്കലിനെ നീക്കാന്‍ ഈ മാസം ആദ്യം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു.

വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ വി.എസ്സിന്റെ വിശ്വസ്തര്‍ക്കെതിരായ നടപടിയും വിവാദപ്രസംഗത്തിന്റെ പേരില്‍ എം.എം മണി വിഷയവും യോഗം ചര്‍ച്ചചെയ്തില്ല. വി.എസിന്റെ വിശ്വസ്തര്‍ക്കെതിരെ നടപടിക്ക് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശയുണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി അത് പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. വി.എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തിരുന്നത്. വി.എസിന്റെ പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണനെതിരെ നടപടിക്കും നീക്കമുണ്ടായിരുന്നു. തന്റെ വിശ്വസ്തര്‍ക്കെതിരെ നടപടിയെടുത്താല്‍ അപ്പോള്‍ കാണാമെന്ന് വി.എസ് കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.