പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള പ്രണയത്തെ പറ്റിയുള്ള ഗോസിപ്പുകള്‍ കോടമ്പാക്കത്തുനിന്ന് പ്രവഹിച്ച് കൊണ്ടിരിക്കുമ്പോള്‍ പ്രഭുദേവയുടെ അച്ഛനായ ഡാന്‍സ് മാസ്റ്റര്‍ സുന്ദരത്തെ പറ്റിയുള്ള രഹസ്യങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ഡാന്‍സ് ട്രൂപ്പില്‍ ഒപ്പം ഉണ്ടായിരുന്ന റംലത്ത് എന്ന മുസ്ലീം പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തയാളാണ് പ്രഭുദേവ. അവസാനം, നയന്‍താരയെ കണ്ടുമുട്ടിയപ്പോള്‍ റംലത്തിനെ കയ്യൊഴിയുകയും ചെയ്തു. പ്രഭുദേവയുടെ അച്ഛനും ഇത്തരം ‘ഡീലിംഗുക’ളില്‍ ഉസ്താദ് ആണെന്നാണ് പുതിയ ഗോസിപ്പ്!
തമിഴകത്തെ പഴയ ഡാന്‍സ് മാസ്റ്ററായ താരയാണ് പ്രഭുദേവയുടെ അച്ഛന് സുന്ദരത്തിനെതിരെ ആരോപണവുമായി വന്നിരിക്കുന്നത്. തന്നെ പ്രണയിക്കുകയും ഗര്‍ഭിണിയാക്കുകയും പിന്നീട് ഗത്യന്തരമില്ലാതെ വിവാഹം കഴിക്കുകയും അവസാനം ഉപേക്ഷിക്കുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്ത സുന്ദരത്തെ കോടതി കയറ്റാനാണ് താരയുടെ നീക്കം എന്നറിയുന്നു.
സൌജന്യമായി നിയമോപദേശം നല്കുന്ന സമിതിയെയാണ് താര ആദ്യം സമീപിച്ചത്. തനിക്കും മകള്‍ക്കും സുന്ദരം തന്നെയാണ് ചെലവിന് തന്നിരുന്നത് എന്നും എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി സുന്ദരം തിരിഞ്ഞ് നോക്കാറില്ലെന്നും താര പറയുന്നു. സുന്ദരത്തോട് ചര്‍ച്ചയ്ക്കായി വരാന്‍ സമിതി ആവശ്യപ്പെട്ടെങ്കിലും സുന്ദരം ഇതുവരെ വരികയുണ്ടായില്ല. അതിനാല്‍, ജീവനാംശം ആവശ്യപ്പെട്ട് സുന്ദരത്തിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ താരയെ സമിതി ഉപദേശിച്ചിരിക്കുകയാണ്.
പ്രഭുദേവയ്ക്കും റംലത്തിനും കോടതി വിവാഹമോചനം അനുവദിച്ചെങ്കിലും പ്രഭുദേവ – നയന്‍താരാ വിവാഹം എവിടെയുമെത്താത്ത വഞ്ചി പോലെ നടുക്കടലില്‍ അലയുകയാണ്. പ്രഭുദേവയെ പറ്റിയുള്ള ഗോസിപ്പുകള്‍ ദക്ഷിണേന്ത്യയിലെങ്ങും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കേ, മകനെപ്പോലെ അച്ഛനും പെണ്‍വിഷയത്തില്‍ കോടതി കയറുന്നത് കൌതുകത്തോടെയാണ് കോടമ്പാക്കം നോക്കിക്കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല