1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2012

മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വ്യത്യസ്‌ത വേഷവുമായി ജയസൂര്യ എത്തുന്നു. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘പാതിരാമണലി’ല്‍ ജയസൂര്യ ഉണ്ണിമുകുന്ദന്റെ അച്‌ഛനായി വേഷമിടുന്നു.

‘പാതിരാമണലി’ലെ കേന്ദ്ര കഥാപാത്രങ്ങള്‍ ഒരു അച്‌ഛനും മകനുമാണ്‌. ഈ രണ്ട്‌ റോളിലേക്കും ജയസൂര്യയെയാണ്‌ ആദ്യം തീരുമാനിച്ചിരുന്നത്‌. ജയസൂര്യയെ വച്ച്‌ അച്‌ഛന്‍ കഥാപാത്രത്തിന്റെ ചിത്രീകരണം ഏറെക്കുറെ കഴിഞ്ഞിരുന്നു. എന്നാല്‍, ചിത്രീകരണം പൂര്‍ത്തിയാകും മുന്‍പേ കാലിന്റെ അസ്‌ഥിക്ക്‌ പൊട്ടലേറ്റ്‌ ജയസൂര്യ ആശുപത്രിയിലായി. അതോടെ ഷൂട്ടിംഗും മുടങ്ങി.

ഇപ്പോള്‍ ‘പാതിരാമണലി’ന്റെ സെക്കന്റ്‌ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്‌ എം. പത്മകുമാര്‍. രണ്ടാം ഘട്ടത്തില്‍ ജയസൂര്യയുടെ വേഷത്തിന്റെ കാര്യത്തില്‍ ചെറിയൊരു മാറ്റമുണ്ടായി. അച്‌ഛന്‍ വേഷത്തില്‍ ജയസൂര്യ തന്നെയാണെങ്കിലും മകന്റെ വേഷം ചെയ്യാന്‍ പോകുന്നത്‌ ഉണ്ണി മുകുന്ദനാണ്‌. ബാബു ജനാര്‍ദ്ദനന്റേതാണ്‌ സ്‌ക്രിപ്‌റ്റ്. ആനന്ദ്‌ കുമാറാണ്‌ നിര്‍മ്മാതാവ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.