1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2012

സിനിമാ പിന്നണി ഗായിക ജ്യോത്സ്‌ന സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഒരു മെഡിറ്റേഷന്‍ ആല്‍ബത്തിന് വേണ്ടിയാണ് ജ്യോത്സ്‌ന സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സംസ്കൃതത്തിലുള്ള ശ്ലോകങ്ങള്‍ക്കാണ് ജ്യോത്സ്‌ന ഈണം പകരുന്നത്. പുതിയ കാല സംഗീതമായിരിക്കും ജ്യോത്സ്‌ന നല്‍കുക.

പുരാതന ശ്ലോകങ്ങളെ കുറിച്ച് യുവാക്കള്‍ക്ക് അവബോധം നല്‍കുകയെന്നതാണ് ലക്‍ഷ്യമെന്നും ജ്യോത്സ്‌ന പറയുന്നു. ആല്‍ബത്തിലെ നാല് ട്രാക്കുകള്‍ക്കാണ് ജ്യോത്സ്‌ന ഈണം പകരുന്നത്. ബാക്കിയുള്ളവയ്ക്ക് സംഗീതം നല്‍കുന്നത് സൂര്യനാരായണനാണ്. ശ്ലോകങ്ങളുടെ ഉച്ചാരണം ഒരു മേല്‍ശാന്തിയുടെ സഹായത്തോടെയാണ് മനസ്സിലാക്കിയതെന്ന് ജ്യോത്സ്‌ന പറയുന്നു.

മാര്‍ച്ച് അവസാനത്തോടെയായിരിക്കും ആല്‍ബം പുറത്തിറക്കുക. ജ്യോത്സ്‌ന ഏറ്റവും ഒടുവില്‍ ഗാനം ആലപിച്ചിരിക്കുന്ന ചിത്രങ്ങള്‍ മുല്ലമൊട്ടും മുന്തിരിച്ചാറും മൈ ബോസ്സുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.