1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2020

സ്വന്തം ലേഖകൻ: പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കറാച്ചി 81 ന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. കെ.എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോ ഉദ്യോഗസ്ഥനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ചാര ദൗത്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കെ.എസ് ബാവയും അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ്. എഡിറ്റിങ് മഹേഷ് നാരായണനും ഛായാഗ്രഹണം സുജിത് വാസുദേവും നിര്‍വഹിക്കുന്നു. ആൻറ്റോ ജോസഫ് പ്രൊഡക്ഷൻ പുറത്തിറക്കുന്ന ചെലവേറിയ ചിത്രമാകും കറാച്ചി 81.

രാജ്യത്തിനെതിരെ നടക്കുന്ന ഐഎസ്ഐ യുദ്ധത്തിനെതിരെ പോരാടുന്ന കമാൻഡോയുടെ കഥയാകും പൃഥ്വിരാജിനെയും ടൊവീനോയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം പറയുന്നത്. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട ചില സൂചനകൾ പൃഥ്വി തന്റെ പേജിലൂടെ പങ്കുവച്ചിരുന്നു.

പൃഥ്വി പങ്കുവച്ച കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ:

1947–ലെ കാശ്മീർ യുദ്ധത്തിന് ശേഷമുണ്ടായ രണ്ടു യുദ്ധങ്ങളും തോറ്റ ഐഎസ്ഐ ഇന്ത്യയിൽ ഏങ്ങും സീരിസ് ആക്രമണത്തിന് പദ്ധതിയൊരുക്കുന്നു. എന്നാൽ ഇന്ത്യൻ ഇന്റലിജൻസ് നേതൃത്വം ഇവരുടെ പടപ്പുറപ്പാട് മണത്തറിയുന്നു. അയൽക്കാരുമായി നാലാമതൊരു യുദ്ധമല്ല ഇതിനു മറുപടി എന്ന് ഇവർക്ക് നിശ്ചയമുണ്ടായിരുന്നു. എന്നാൽ ഐഎസ്ഐ അപ്പോഴേയ്ക്കും അവരുടെ പദ്ധതി ആരംഭിച്ചു കഴിയുകയും ചെയ്തു.

ഇവരെ തടുക്കാൻ റോയുടെ ഉത്തരേന്ത്യൻ, വടക്കു-കിഴക്ക് സന്നാഹത്തിന് പോലും കഴിയാതെ വരുന്ന സാഹചര്യത്തിൽ അടുത്തതെന്തെന്ന ചോദ്യം ഉയരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച കൗണ്ടർ ഇൻസർജൻസി കമാൻഡോയുടെ നേതൃത്വത്തിൽ റോയുടെ ദക്ഷിണേന്ത്യൻ വിഭാഗം ഒരു സംഘത്തെ നിയോഗിക്കുന്നു. മറ്റുള്ളവർക്ക് അസാധ്യമായത് ഇവർക്ക് ചെയ്യാനാകും. സാറ്റലൈറ്റുകളും, ഡിജിറ്റൽ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് ഒരുകൂട്ടം ആളുകളും ഒരു സ്ത്രീയും ആ സാഹചര്യം നേരിട്ട് ഇന്ത്യയെ സുരക്ഷിതമാക്കി. അതെ, രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥ.

Happy Republic Day! Karachi 81 – India’s greatest episode of espionage! #Karachi81

Prithviraj Sukumaran यांनी वर पोस्ट केले शनिवार, २५ जानेवारी, २०२०

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.