1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2012

സെയ്ഫ് അലി ഖാനുമായുള്ള വിവാഹത്തിന് കരീന കപൂര്‍ തയ്യാറെടുക്കുകയാണ്. ഇരുവരുമൊന്നിക്കുന്ന ‘ഏജന്‍റ് വിനോദ്’ എന്ന സിനിമ പുറത്തിറങ്ങിയതിന് ശേഷം വിവാഹം ഉണ്ടായിരിക്കുമെന്നാണ് സൂചന. എന്തായാലും വിവാഹദിനത്തിലണിയാന്‍ 40 ലക്ഷം രൂപ വിലയുള്ള ഒരു നെക്ലേസ് കരീന വാങ്ങിയിരിക്കുകയാണ്.

50 പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് ഈ നെക്ലേസ് ഉണ്ടാക്കിയിരിക്കുന്നത്. വിലയേറിയ കല്ലുകള്‍ ഈ നെക്ലേസില്‍ ഉപയോഗിച്ചിട്ടുണ്ട്. കഴുത്തുമുതല്‍ അരക്കെട്ടുവരെ വിടര്‍ന്നുകിടക്കുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

രാജകീയ വിവാഹങ്ങളില്‍ മാത്രം കണ്ടുവരുന്ന ഈ ആഭരണം ഡിസൈന്‍ ചെയ്യാനായി രണ്ടുമാസത്തിലേറെ സമയം വേണ്ടിവന്നതായാണ് റിപ്പോര്‍ട്ട്. തന്‍റെ വധുവിനായി വിലയേറിയ ഒരു വിവാഹമോതിരമാണ് തയ്യാറാക്കുന്നതെന്ന് സെയ്ഫ് അലിഖാനും അറിയിച്ചുകഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.