1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2012

മമ്മൂട്ടിയുമായി പിണങ്ങിയിട്ടില്ലെന്ന്‌ നടി പ്രിയാമണി. ഇത്തരം വാര്‍ത്തകള്‍ തന്നെ അത്‌ഭുതപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. എവിടെനിന്നാണ്‌ ഇതുപോലെയുള്ള ഗോസിപ്പുകള്‍ ഉയര്‍ന്നുവരുന്നതെന്ന്‌ അറിയില്ല. നേരത്തെ മമ്മൂട്ടി നായികയാകുന്ന താപ്പാന എന്ന ചിത്രത്തിലേക്ക്‌ പ്രിയാമണിയെ പരിഗണിച്ചെങ്കിലും മമ്മൂട്ടിയുടെ അനിഷ്‌ടം കാരണം ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ റിപ്പോര്‍ട്ടിനെതിരെയാണ്‌ പ്രിയാമണി രംഗത്തെത്തിയിരിക്കുന്നത്‌. താപ്പാനയിലെ നായികാ വേഷം അവതരിപ്പിക്കുന്നതിന്‌ തന്നെ ആരും സമീപിച്ചിരുന്നില്ല. താനും മമ്മൂട്ടിയും തമ്മില്‍ യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. എന്നുമാത്രമല്ല, മമ്മൂട്ടിയുമായി മുമ്പത്തേതു പോലെ നല്ല സൗഹൃദത്തിലാണെന്നും പ്രിയാമണി പറഞ്ഞു. രഞ്‌ജിത്ത്‌ സംവിധാനം ചെയ്‌ത പ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദ സെയ്‌ന്റ്‌ എന്ന ചിത്രത്തിലാണ്‌ ഏറ്റവും ഒടുവില്‍ പ്രിയാമണിയും മമ്മൂട്ടിയും ഒന്നിച്ച്‌ അഭിനയിച്ചത്‌.

അതേസമയം താപ്പാനയിലെ നായികാ തര്‍ക്കത്തിലേക്ക്‌ മമ്മൂട്ടിയെ വലിച്ചിഴച്ചത്‌ കണ്ട്‌ താന്‍ ഞെട്ടിപ്പോയെന്നാണ്‌ സംവിധായകന്‍ ജോണി ആന്റണി പറഞ്ഞു. താപ്പാന എന്ന ചിത്രത്തിലേക്ക്‌ ഏതെങ്കിലുമൊരു നായിക വേണമെന്നോ വേണ്ടെന്നോ മമ്മൂട്ടി നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ജോണി ആന്റണി പറഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ്‌ മാസ്‌റ്റര്‍ എന്ന ചിത്രത്തില്‍ പ്രിയാമണിയാണ്‌ നായിക. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ്‌ പ്രിയ അഭിനയിക്കുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.