ശിവകാശി പടക്കനിര്‍മാണ ഫാക്ടറി അപകടത്തില്‍ പൊള്ളലേറ്റവര്‍ക്ക് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ സഹായഹസ്തം. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിന്റെ തലേദിവസമായ ഇന്നലെയാണ് പൊള്ളലേറ്റവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ അദ്ദേഹം സൌജന്യമായി എത്തിച്ചു നല്‍കിയത്. 40 ലക്ഷം രൂപ വിലവരുന്ന മരുന്നുകള്‍ ആണ് അദ്ദേഹം നല്‍കിയത്.
മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍ദേവ മരുന്നു കമ്പനി, പൊള്ളലേറ്റവരുടെ ചികിത്സയ്ക്കായി അഗ്നിജിത് എന്ന മരുന്ന് പുറത്തിറക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ കമ്പനി ഓഫിസില്‍ നിന്ന് അദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കായി 40 ലക്ഷത്തിന്റെ അഗ്നിജിത് മരുന്നുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചു എന്നായിരുന്നു വിവരം. തുടര്‍ന്ന് ഈ മരുന്നുകള്‍ സൌജന്യമായി ലഭ്യമാക്കാന്‍ മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. വിരുദുനഗര്‍ ജില്ലാ കളക്ടര്‍ വഴിയാണ് മരുന്ന് കൈമാറിയത്.
കണ്ണൂര്‍ ടാങ്കര്‍ ദുരന്തത്തില്‍ പൊള്ളലേറ്റവര്‍ക്ക് മരുന്ന് ലഭ്യമാക്കാനും കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല