എബി തോമസ്
![10998322_10206415679857244_2399308590849146024_n[1]](http://www.nrimalayalee.com/wp-content/uploads/2015/02/10998322_10206415679857244_2399308590849146024_n1-380x280.jpg)
സീറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള മാഞ്ചസ്റ്റര്‍ ലിവര്‍പൂള്‍ മിഷനുകളിലെ കുട്ടികള്‍ക്കായി ക്രമീകരിച്ച വിശ്വാസ പരിശീലന ക്യാമ്പ കുട്ടികളില്‍ പുതിയ ദിശാബോഘം പകര്‍ന്ന് നല്കി. യേശു ക്രിസ്തുവിനെ ആഴത്തില്‍ അറിയുക അതിലൂടെ സഭയേയും സമൂഹത്തേയും സ്നേഹിക്കുന്നവരാകുവാന് കുട്ടികള്‍ക്ക് പ്രചോദനം നല്‍കുക ഇതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. വിഥിന്‍ഷോയിലെ സെന്റ് എയിഡന്‍സ് ദേവാലയത്തില്‍ ക്രമീകരിച്ച ക്യാമ്പ് സീറോ മലങ്കര കത്തോലിക്കാ സഭ ഷൂസ്ബറി രൂപതാ ചാപ്ലെയിന്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു.
![1782034_10206415706097900_5510701519982545149_n[1]](http://www.nrimalayalee.com/wp-content/uploads/2015/02/1782034_10206415706097900_5510701519982545149_n1-380x280.jpg)
ക്ലാസുകള്‍ക്ക് വിനീത ജോബി, ജോബി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി. വി. കുര്‍ബാനയ്ക്കും മാതാപിതാക്കള്‍ക്കായി ക്രമീകരിച്ച സെമിനാറിന് ഫാ. തോമസ് മടുക്കംമൂട്ടില്‍ നേതൃത്വം നല്കി. വിശ്വാസ പരിശീലന ക്രമീകരണത്തിനായുള്ള കര്‍മ്മ പദ്ധതിക്കും രൂപം നല്കി. മാഞ്ചസ്റ്റര്‍ മിഷന് കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള എല്ലാ മാസവും രണ്ട് ദിവസങ്ങളിലായി വിശ്വാസ പരിശീലന ക്ലാസുകള്‍ ക്രമീകരിക്കും.
![11006428_10206415724538361_3422771313994159162_n[1]](http://www.nrimalayalee.com/wp-content/uploads/2015/02/11006428_10206415724538361_3422771313994159162_n1-380x280.jpg)
എല്ലാ മാസവും മൂൂന്നാമത്തെ ശനിയാഴ്ച്ച 1.30 മുതല്‍ മൂന്ന് മണി വരെ വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലുമായിരിക്കു ക്ലാസുക ക്രമീകരിക്കുക. ജോബി വര്‍ഗീസ് രാജു ചെറിയാന്, നൈനാന് സാമുവല്‍, എബി തോമസ് എന്നിവര്‍ ക്യാമ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല