1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2011

ഹോളിവുഡ് താരമാണെന്നൊക്കെ പറഞ്ഞിട്ട് ഒരുകാര്യവുമില്ല. കോടതിയുടെ മുമ്പില്‍ കുറ്റവാളി കുറ്റവാളി തന്നെയാണ്. അതുകൊണ്ടാണ് ഹോളിവുഡിലെ സൂപ്പര്‍ത്താരം മെല്‍ ഗിപ്സന് ഇങ്ങനെയൊരു വിധിയുണ്ടായത്. മെല്‍ ഗിബ്‌സണും മുന്‍ കാമുകി ഒക്‌സാന ഗ്രിഗറികോവയും തമ്മിലുള്ള കേസ് പരിഗണിക്കവെ ഹോളിവുഡ് താരമാണെന്നൊന്നും പരിഗണിക്കാതെയുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. രണ്ടുവര്‍ഷത്തോളമായി ഉണ്ടായിരുന്ന കേസ് അവസാനിച്ചപ്പോള്‍ മെല്‍ ഗിപ്സന് നഷ്ടം ഏഴര ലക്ഷം ഡോളറാണ്.

ഈ പറയുന്ന ഏഴര ലക്ഷം ഡോളര്‍ ഒറ്റയടിക്ക് കൊടത്ത് തീര്‍ക്കാനുള്ളതല്ല. അടുത്ത അഞ്ചുവര്‍ഷത്തേക്കും ഇങ്ങനെ നല്‍കേണ്ടിവരും. ഇതിനൊക്കെ പുറമെ ലോസ ആഞ്ജലസില്‍ ഗിബ്‌സന്റെ ഉടമസ്ഥതയില്‍ ഇവര്‍ക്ക് ഒരു വീട് നല്‍കുകയും മകള്‍ ലൂസിയക്ക് 18 വയസ്സ് തികയുമ്പാള്‍ ഈ വീട് മകളുടെ പേരിലാക്കുകയും വേണം. മകള്‍ ഇരുവരുടെയും അടുത്ത് തുല്യമായി താമസിക്കണമെന്നും ഈ വിഷയത്തില്‍ രഹസ്യമായി ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നും കോടതി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.