1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2012

ഇരുപതു വര്‍ഷത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും ഒന്നിക്കുന്നു.സിദ്ദിഖ്,മോഹന്‍ലാലിനുവേണ്ടിയൊരുക്കുന്ന ചിത്രത്തിന്റെ പേര് ‘ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്‍’. ‘വിയറ്റ്‌നാം കോളനി’യിലാണ് ഈ കൂട്ടുകെട്ട് ഒടുവില്‍ കണ്ടത്. അത് പക്ഷേ സിദ്ദിഖ്-ലാല്‍ സിനിമയായിരുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷം മോഹന്‍ലാലിനു വേണ്ടി സിനിമയൊരുക്കുമ്പോള്‍

സിദ്ദിഖ് ഒറ്റയ്ക്കാണ്. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്‍േറതുതന്നെ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍
ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ബോഡിഗാര്‍ഡിനു ശേഷമുള്ള ഹിന്ദി ചിത്രത്തിന്റെ ജോലികള്‍ക്കൊപ്പമാണ് സിദ്ദിഖ് ലേഡീസ് ആന്‍ഡ്ജന്‍റില്‍മാന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്.

ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന് പ്രതീക്ഷയേറെയാണ്. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.