സ്വന്തം ലേഖകന്‍: സിറിയയിലെ അഫ്രിനില്‍ നിന്ന് 4376 തീവ്രവാദികളെ തുര്‍ക്കി സൈന്യം തുടച്ചുനീക്കിയതായി റിപ്പോര്‍ട്ട്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും തീവ്രവാദികളെയാണ് അഫ്രിനില്‍ നിന്ന് തുരുത്തിയത്. എന്നാല്‍ ഇവരെ കൊല്ലുകയാണോ പിടികൂടുകയാണോ ചെയ്തത് എന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ സിറിയന്‍ അധികൃതര്‍ തയ്യാറായില്ല. വടക്കന്‍ ഇറാഖില്‍ 379 പേരെയും, തുര്‍ക്കിയുടെ കുടി, ഗബ്ബാര്‍, …
സ്വന്തം ലേഖകന്‍: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുന്നു. യെമനിലെ ഇന്ത്യന്‍ എംബസി പ്രശ്‌നം പരിശോധിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം ജോയ്‌സ് ജോര്‍ജ് എംപി നല്‍കിയ കത്തിന് മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസും വിഷയത്തില്‍ ഇടപെടുമെന്നാണ് സൂചന. പാലക്കാട് കൊല്ലങ്കോട് സ്വദേശിയും നഴ്‌സുമായ നിമിഷപ്രിയയാണു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ അല്‍ബെയ്ദ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറി നാലു മലയാളികള്‍. ലേബര്‍ പാര്‍ട്ടിക്കാരാണ് വിജയം കണ്ട നാലു പേരും. ന്യൂഹാം വാള്‍ എന്‍ഡ് വാര്‍ഡില്‍ മത്സരിച്ച കോട്ടയം ചങ്ങനാശേരി സ്വദേശിനി ഓമന ഗംഗാധരന്‍ 2885 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോട്ടയം വൈക്കം സ്വദേശിയായ സുഗതന്‍ തെക്കേപ്പുരയില്‍ ഈസ്റ്റ് ഹാം സെന്‍ട്രല്‍ വാര്‍ഡില്‍ 2568 …
സ്വന്തം ലേഖകന്‍: കനത്ത പൊടിക്കാറ്റില്‍ മുങ്ങി വടക്കേ ഇന്ത്യ; രണ്ടു ദിവസത്തിനിടെ 124 പേര്‍ മരിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ടു ദിവസങ്ങളിലായി വീശിയടിച്ച പൊടിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 124 ആയി. 300 ലേറെ പേര്‍ക്ക് പരിക്കുണ്ട്. യു.പിയില്‍ 72 പേര്‍ക്കും രാജസ്ഥാനില്‍ 35 പേര്‍ക്കും ജീവന്‍ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളില്‍ 12,000 വൈദ്യുതതൂണുകളും 2500 ട്രാന്‍സ്‌ഫോര്‍മറുകളും …
സ്വന്തം ലേഖകന്‍: ഒമാനില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഇബ്രിയില്‍ നിന്നും സൊഹാറിലേക്കു പുറപ്പെട്ട വാഹനം മറിഞ്ഞ് രജീഷ്, സുകുമാരന്‍ നായര്‍, ശജീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. രജീഷും സുകുമാരനും പത്തനംതിട്ട സ്വദേശികളാണ്. ശജീന്ദ്രന്‍ കണ്ണൂര്‍ സ്വദേശിയും. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. സുകുമാരനും രജീഷും ഇബ്രി ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ ടെക്‌നീഷന്മാരാണ്. ശജീന്ദ്രന്‍ സ്വകാര്യ കമ്പനിയായ …
സ്വന്തം ലേഖകന്‍: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനയാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി; വലഞ്ഞത് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരം പൂന്തുറ സ്വദേശി സുരേഷാണ് കൊച്ചി വിമാനത്താവളത്തിന്റെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ഗോഡൗണിനു മുകളില്‍ കയറി രണ്ടു മണിക്കൂറിലധികം ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവില്‍ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും മറ്റും അനുനയിപ്പിച്ചാണ് സുരേഷിനെ താഴെ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്പതോടെയായിരുന്നു …
സ്വന്തം ലേഖകന്‍: ഹോണ്ടുറാസില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ട്രംപിന്റെ ഉത്തരവ്, ആയിരക്കണക്കിന് പേരുടെ ഭാവി തുലാസില്‍. ഹോണ്ടുറാസില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കുള്ള താത്കാലിക സംരക്ഷണം അവസാനിപ്പിക്കുമെന്നും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. 2020 ജനുവരി അഞ്ചിന് ടെംപററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് (ടിപിഎസ്) അവസാനിക്കുന്നതോടെ 57,000 പേര്‍ യുഎസ് വിടാന്‍ നിര്‍ബന്ധിതരാകും. 1999ല്‍ മിച്ച് ചുഴലിക്കൊടുങ്കാറ്റില്‍ …
സ്വന്തം ലേഖകന്‍: ലൈംഗിക ആരോപണങ്ങളില്‍ വലഞ്ഞ് സ്വീഡിഷ് അക്കാദമി, ഈ വര്‍ഷം സാഹിത്യ നോബേല്‍ നല്‍കില്ലെന്ന് പ്രഖ്യാപനം. ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷം സാഹിത്യത്തിന് നൊബേല്‍ നല്‍കില്ലെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവിനെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലൂടെയാണു സ്വീഡിഷ് അക്കാദമി തീരുമാനം പുറത്തുവിട്ടത്. …
സ്വന്തം ലേഖകന്‍: മരുന്നു തട്ടിപ്പ് നടത്തിയ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ യുഎസില്‍ പിടിയില്‍. പെന്‍സില്‍വാനിയ നിവാസികളായ ഡോ. കൃഷ്ണകുമാര്‍ അഗര്‍വാള്‍ (73), ഡോ. മധു അഗര്‍വാള്‍(68), ഡോ. പാര്‍ത്ഥ് ഭാരില്‍(69) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്നിന് അടിമയായവര്‍ക്ക് ചികിത്സക്കായി നല്‍കുന്ന ബ്യുപര്‍നോര്‍ഫിന്‍ എന്ന മരുന്ന് അനധികൃതമായി വിതരണം ചെയ്തുവെന്നതാണ് മൂവര്‍ക്കുമെതിരായ കുറ്റം. മൂവരും ലഹരിക്കടിമയായവരെ ചികിത്‌സിക്കുന്ന …
സ്വന്തം ലേഖകന്‍: വിദേശ വനിതയുടെ കൊലപാതകം, നടന്നത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോവളത്ത് വിദേശവനിതയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതികളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വനിതയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി കഞ്ചാവ് നല്‍കി ബോധം കെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. ഉമേഷാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് റിമാന്റ് …