1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള കൂടിക്കാഴ്ച മെയ് 22 ന് വൈറ്റ് ഹൗസില്‍
ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള കൂടിക്കാഴ്ച മെയ് 22 ന് വൈറ്റ് ഹൗസില്‍
സ്വന്തം ലേഖകന്‍: ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള കൂടിക്കാഴ്ച മെയ് 22 ന് വൈറ്റ് ഹൗസില്‍. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പാണ് മൂണ്‍ ജെ ഇന്നുമായി ട്രംപ് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. കിമ്മുമായുള്ള കൂടിക്കാഴ്ചയുടെ സമയവും സ്ഥലവും തീയതിയും തീരുമാനിച്ചെന്നും ഇത് സംബന്ധിച്ച അറിയിപ്പ് ഉടന്‍ പുറത്തുവിടുമെന്നും ട്രംപ് …
കാള്‍ മാര്‍ക്‌സിന്റെ 200 മത് ജന്മദിനം ആഘോഷമാക്കി ജര്‍മനിയും ചൈനയും
കാള്‍ മാര്‍ക്‌സിന്റെ 200 മത് ജന്മദിനം ആഘോഷമാക്കി ജര്‍മനിയും ചൈനയും
സ്വന്തം ലേഖകന്‍: കാള്‍ മാര്‍ക്‌സിന്റെ 200 മത് ജന്മദിനം ആഘോഷമാക്കി ജര്‍മനിയും ചൈനയും. ശനിയാഴ്ചയായിരുന്ന 1818 മേയ് അഞ്ചിന് ജര്‍മനിയിലെ ട്രിയറില്‍ ജനിച്ച മാര്‍ക്‌സിന്റെ പിറന്നാള്‍. ആഘോഷങ്ങളുടെ ഭാഗമായി ജര്‍മനിയിലെ ട്രിയറില്‍ ചൈന നിര്‍മിച്ച മാര്‍ക്‌സിന്റെ കൂറ്റന്‍ വെങ്കലപ്രതിമ അനാവരണം ചെയ്തു. ചൈനീസ് കലാകാരന്‍ വു വീഷാന്‍ ആണ് 18 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ചത്. …
കൊറിയകള്‍ക്ക് ഇനി ഒരൊറ്റ മനസും ഒരൊറ്റ സമയവും; ദക്ഷിണ കൊറിയക്കൊപ്പമെത്താന്‍ സമയം മാറ്റി ഉത്തര കൊറിയ
കൊറിയകള്‍ക്ക് ഇനി ഒരൊറ്റ മനസും ഒരൊറ്റ സമയവും; ദക്ഷിണ കൊറിയക്കൊപ്പമെത്താന്‍ സമയം മാറ്റി ഉത്തര കൊറിയ
സ്വന്തം ലേഖകന്‍: കൊറിയകള്‍ക്ക് ഇനി ഒരൊറ്റ മനസും ഒരൊറ്റ സമയവും; ദക്ഷിണ കൊറിയക്കൊപ്പമെത്താന്‍ സമയം മാറ്റി ഉത്തര കൊറിയ. സമയം 30 മിനിറ്റ് മുന്നോട്ടാക്കിയാണ് ഉത്തര കൊറിയ ദക്ഷിണ കൊറിയക്കൊപ്പമെത്തിയത്. ഏപ്രില്‍ 27ന് നടന്ന ഇരു കൊറിയകളുടേയും നേതാക്കളുടെ ഉച്ചകോടിക്കു ശേഷമാണ് സമയം ഒന്നാക്കാന്‍ ഉത്തര കൊറിയ തീരുമാനിച്ചത്. കൊറിയകളുടെ പുനരേകീകരണത്തിനും മേഖലയില്‍ ആണവനിര്‍വ്യാപനത്തിനും ഇരുനേതാക്കളും …
ചൊവ്വയുടെ ഹൃദയതാളം തേടി നാസയുടെ ഇന്‍സൈറ്റ് പേടകം യാത്ര തുടങ്ങി
ചൊവ്വയുടെ ഹൃദയതാളം തേടി നാസയുടെ ഇന്‍സൈറ്റ് പേടകം യാത്ര തുടങ്ങി
സ്വന്തം ലേഖകന്‍: ചൊവ്വയുടെ ഹൃദയതാളം തേടി നാസയുടെ ഇന്‍സൈറ്റ് പേടകം യാത്ര തുടങ്ങി. പസഫിക് സമയം പുലര്‍ച്ചെ 4.05നു കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. മൂടല്‍മഞ്ഞുള്ള അന്തരീക്ഷമായിട്ടും വിക്ഷേപണത്തിനു പ്രശ്‌നമുണ്ടായില്ലെന്നു നാസ അറിയിച്ചു. 2012 ല്‍ ക്യൂരിയോസിറ്റിക്കു ശേഷം ഇതാദ്യമായാണ് നാസയുടെ ഒരു പേടകം ചൊവ്വയിലേക്ക് യാത്ര തിരിക്കുന്നത്. അറ്റ്‌ലസ് 5 റോക്കറ്റിലേറിയാണ് …
യുഎസിലെ കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എഞ്ചിനീയറെ വെടിവെച്ചു കൊന്ന അമേരിക്കക്കാരന് 78 വര്‍ഷം തടവ്
യുഎസിലെ കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എഞ്ചിനീയറെ വെടിവെച്ചു കൊന്ന അമേരിക്കക്കാരന് 78 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: യുഎസിലെ കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എഞ്ചിനീയറെ വെടിവെച്ചു കൊന്ന അമേരിക്കക്കാരന് 78 വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷമാണ് വംശീയ വിദ്വേഷം കാരണം ഇന്ത്യന്‍ എന്‍ജിനീയറായ ശ്രീനിവാസ് കുച്ചിഭോട്‌ലയെ (32) മുന്‍ നാവികോദ്യോഗസ്ഥന്‍ ആഡം പുരിന്റണ്‍ (52) വെടിവച്ചു കൊന്നത്. പ്രതിയ്ക്ക് 78 വര്‍ഷം തടവ് വിധിച്ച കാന്‍സസ് ഫെഡറല്‍ ജഡ്ജി പുരിന്റണ് 100 …
ശരിയാണ്, പണം നല്‍കി! പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതായി സമ്മതിച്ച് ട്രംപ്
ശരിയാണ്, പണം നല്‍കി! പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതായി സമ്മതിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ശരിയാണ്, പണം നല്‍കി! പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതായി സമ്മതിച്ച് ട്രംപ്. താനുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാന്‍ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായാണ് സ്റ്റോമിക്ക് പണം നല്‍കിയതെന്നും തന്റെ സ്വകാര്യ അഭിഭാഷകനായ മൈക്കല്‍ കോഹനാണ് ഡാനിയേല്‍സിന് 1,30,000 ഡോളര്‍ കൈമാറിയതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. പിന്നീട് ഈ പണം …
ജപ്പാനില്‍ ജനനനിരക്ക് കുത്തനെ താഴേക്ക്; കുഞ്ഞിക്കാലു കാണാന്‍ നെട്ടോട്ടമോടി ജപ്പാന്‍കാര്‍
ജപ്പാനില്‍ ജനനനിരക്ക് കുത്തനെ താഴേക്ക്; കുഞ്ഞിക്കാലു കാണാന്‍ നെട്ടോട്ടമോടി ജപ്പാന്‍കാര്‍
സ്വന്തം ലേഖകന്‍: ജപ്പാനില്‍ ജനനനിരക്ക് കുത്തനെ താഴേക്ക്; കുഞ്ഞിക്കാലു കാണാന്‍ നെട്ടോട്ടമോടി ജപ്പാന്‍കാര്‍. ജപ്പാനില്‍ കുട്ടികളുടെ എണ്ണം കുറയുന്ന പ്രവണത തുടര്‍ച്ചയായി 37 ആം വര്‍ഷവും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച്, ജപ്പാനില്‍ 14 വയസ്സും അതില്‍ താഴെയുമുള്ളവരുടെ എണ്ണം ഒന്നരക്കോടി മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,70,000 കുഞ്ഞുങ്ങള്‍ കുറവ്. …
വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ഥ പ്രതികള്‍ കീഴ്ടടങ്ങി; പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന് ആക്രമണവുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തല്‍
വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ഥ പ്രതികള്‍ കീഴ്ടടങ്ങി; പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന് ആക്രമണവുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ഥ പ്രതികള്‍ കീഴ്ടടങ്ങി; പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് ആക്രമണവുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തല്‍. കേസിലെ മൂന്നാംപ്രതിയായ ‘യഥാര്‍ഥ’ ശ്രീജിത്ത് എന്ന തുളസീദാസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ശനിയാഴ്ച കോടതിയില്‍ കീഴടങ്ങി. വരാപ്പുഴ ദേവസ്വംപാടം സ്വദേശികളായ തലയോണിച്ചിറ വീട്ടില്‍ വിബിന്‍, മദ്ദളക്കാരന്‍ തുളസീദാസ് എന്ന ശ്രീജിത്ത്, കുഞ്ഞാത്തുപറമ്പില്‍ കെ.ബി. അജിത്ത് എന്നിവരാണ് കീഴടങ്ങിയത്. …
പുതിയ മേധാവിയെ തേടി വാട്‌സാപ്പ്; പുതിയ സിഇഒ ഇന്ത്യക്കാരനാണെന്ന് സൂചനകള്‍
പുതിയ മേധാവിയെ തേടി വാട്‌സാപ്പ്; പുതിയ സിഇഒ ഇന്ത്യക്കാരനാണെന്ന് സൂചനകള്‍
സ്വന്തം ലേഖകന്‍: പുതിയ മേധാവിയെ തേടി വാട്‌സാപ്പ്; പുതിയ സിഇഒ ഇന്ത്യക്കാരനാണെന്ന് സൂചനകള്‍. ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വാട്‌സ്ആപ്പിന്റെ ഉടമസ്ഥാപനമായ ഫെയ്‌സ്ബുക്കില്‍ നിന്നും വാട്‌സ്ആപ്പിന്റെ സഹസ്ഥാപകനായ ജാന്‍ കോം സിഇഓ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്ക് പകരം പരിഗണിക്കപ്പെടുന്നവരില്‍ നാലാമതായി ഡെല്‍ഹി ഐഐടിയില്‍ നിന്നുള്ള ബിരുദധാരിയും ഫെയ്‌സ്ബുക്കിന്റെ ബിസിനസ് എക്‌സിക്യൂട്ടീവുമായ …
ഹവായി ദ്വീപില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; 1500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; അടിയന്തിരാവസ്ഥ
ഹവായി ദ്വീപില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; 1500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; അടിയന്തിരാവസ്ഥ
സ്വന്തം ലേഖകന്‍: ഹവായി ദ്വീപില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; 1500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; അടിയന്തിരാവസ്ഥ. ദ്വീപിലെ സജീവ അഗ്‌നിപര്‍വ്വതങ്ങളിലൊന്നായ കിലവെയ്യ ആണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിരവധി ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹവായ് ദ്വീപില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലെയ്‌ലാനി എസ്റ്റേറ്റിനു സമീപം താമസിച്ചിരുന്നവരെയാണ് പ്രധാനമായും മാറ്റിപ്പാര്‍പ്പിച്ചത്. ഹവായ് നാഷണല്‍ …