സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി. ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യു എ ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. ജൂണ്‍ പതിനാലിന് വിലക്ക് മാറിയേക്കും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും തെറ്റായി പ്രചരിപ്പിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും. ഉത്തരവുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിലും പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത് സൗദി പബ്ലിക് പ്രൊസിക്യൂഷനാണ്. സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഏജന്‍സികളും ഇറക്കുന്ന ഉത്തരവുകളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് …
സ്വന്തം ലേഖകൻ: ലോകം കോവിഡ് 19ൻ്റെ ഉത്ഭവത്തെക്കുറിച്ച് പുതിയ അന്വേഷണം ആവശ്യപ്പെടുന്നതിനിടയില്‍, ഒരു പുതിയ പഠനം പുറത്തുവരുന്നു. ചൈനീസ് ശാസ്ത്രജ്ഞര്‍ വുഹാനിലെ ലാബില്‍ വൈറസ് സൃഷ്ടിച്ചതായും, പിന്നീടത് വവ്വാലുകളില്‍ നിന്ന് സ്വാഭാവികമായി പരിണമിച്ചതുപോലെ വരുത്തിതീര്‍ക്കുകയുമാണ് ചെയ്തതെന്ന നിർണായക കണ്ടെത്തലാണ് പഠന റിപ്പോർട്ടിലുള്ളത്. കൊറോണ വൈറസിന്‍െറ ഉല്‍ഭവ സ്ഥലത്തെ കുറിച്ച് നാളിതുവരെ കൃത്യത ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ 15 വരെയാണ് നീട്ടിയതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ലോക്ക്ഡൗണ്‍ പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പലരും ഭീഷണി മുഴക്കുന്നുണ്ടെന്നും എന്നാല്‍ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ഉദ്ധവ് പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയും ഓക്സിജന്‍ കിടക്കകളുടെ ഉപയോഗം 40 ശതമാനത്തില്‍ താഴെയുമുള്ള ജില്ലകളില്‍ …
സ്വന്തം ലേഖകൻ: ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്‌സി ഡൊമിനിക്കില്‍ പിടിയിലായത് കാമുകിക്കൊപ്പം. ‘റൊമാന്റിക് ട്രിപ്പ്’ പോകുന്നതിനിടെയാണ് ചോക്‌സി പിടിക്കപ്പെട്ടതെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ‘മെഹുല്‍ ചോക്‌സിക്ക് ഒരു തെറ്റുപറ്റി, കാമുകിക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ഡൊമിനിക്കില്‍ വെച്ച് പിടിക്കപ്പെട്ടു. ഇനി അദ്ദേഹത്തെ ഞങ്ങള്‍ക്ക് ഇന്ത്യയിലേക്ക് നാടുകടത്താം’ ഗാസ്റ്റണ്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ഞായറാഴ്ച 19,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,06,583 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: യുകെയിൽ റസ്റ്റോറൻ്റുകളിലും പബ്ബുകളിലും തൊഴിലാളി ക്ഷാമം രൂക്ഷം. കോവിഡ് ആഘാതത്തിൽ നടുവൊടിഞ്ഞ് ആയിരക്കണക്കിന് ഒഴിവുകൾ നികത്താൻ പാടുപെടുന്ന ഹോസ്പിറ്റാലിറ്റി വ്യവസായം ഒരു റിക്രൂട്ട്മെന്റ് പ്രതിസന്ധി നേരിടുന്നതായി കണക്കുകൾ കാണിക്കുന്നു. യുകെ ഹോസ്പിറ്റാലിറ്റി നടത്തിയ പഠനം അനുസരിച്ച് 188,000 തൊഴിലാളികളുടെ കുറവാണ് ഈ രംഗത്തുള്ളത്. ഇതിൽ ഫ്രണ്ട് ഓഫീസ് ജീവനക്കാരെയും പാചകക്കാരെയും കണ്ടെത്തുന്നതാണ് തൊഴിലുടമകൾക്ക് …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ക്യാരി സിമണ്ട്‌സും ശനിയാഴ്ച വിവാഹിതരായി. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ രഹസ്യമായാണ് വിവാഹച്ചടങ്ങുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. അവസാനനിമിഷമാണ് അതിഥികളെ ക്ഷണിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പോലും വിവാഹത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും ദ സണ്‍, മെയില്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ മുപ്പത് പേര്‍ക്ക് …
സ്വന്തം ലേഖകൻ: വിയറ്റ്‌നാമില്‍ അതിവേഗം പടരുന്ന അപകടകാരിയായ പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തി. കോവിഡിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതിയ വൈറസെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു. പുതിയ വകഭേദം അതിവേഗം വ്യാപിക്കുമെന്നും വായുവിലൂടെ പകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 …
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങൾക്കിടയിലെ യാത്ര സുഗമമാക്കുന്നതിന് സംയോജിത സംവിധാനം ഏർപ്പെടുത്താൻ അഞ്ചാമത് ഗൾഫ് ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ നിർദേശം. യാത്രക്കുള്ള അപേക്ഷകൾ അംഗീകരിക്കുന്നതിന് ഓരോ രാജ്യത്തെയും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം ഉണ്ടാകണമെന്നാണ് അഭിപ്രായം ഉയർന്നത്. ശനിയാഴ്ച ഓൺലൈനിലാണ് ആരോഗ്യ മന്ത്രിമാരുടെ യോഗം ചേർന്നത്. ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദിയുടെ …